സ്കോർ ബോർഡിനെ നിങ്ങൾക്ക് മറക്കാം :ഇന്ത്യൻ തോൽവി പ്രവചിച്ച് മൈക്കൽ വോൺ

ഇന്ത്യ :ഇംഗ്ലണ്ട് ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ആവേശകരമായി മുൻപോട്ട് പോകുമ്പോൾ ക്രിക്കറ്റ്‌ ആരാധകർ എല്ലാം പ്രതീക്ഷിക്കുന്നത് രണ്ടാം ഇന്നിങ്സിലെ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ തിരിച്ചുവരവ് തന്നെയാണ്. നേരത്തെ ആദ്യ ദിനത്തിൽ വെറും 78 റൺസിൽ പുറത്തായ ഇന്ത്യൻ ടീം പക്ഷേ മൂന്നാം ദിനത്തിൽ രണ്ടാമത്തെ ഇന്നിങ്സിൽ കാഴ്ചവെക്കുന്നത് വൻ പോരാട്മാണ്. നാണക്കേടിന്റെ നേട്ടം സ്വന്തമാക്കുന്നില്ല എന്ന് ഉറപ്പിച്ച പോലെ ലീഡ്സിൽ ബാറ്റിങ് പൂർത്തിയാക്കുന്ന ഇന്ത്യൻ ടീമിന് അവസാന രണ്ട് ദിവസം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്നാണ് ഇന്ത്യൻ ടീം മാനേജ്മെന്റും ആരാധകരും എല്ലാം വിശ്വസിക്കുന്നത്.

എന്നാൽ ടീം ഇന്ത്യക്കും നായകൻ വിരാട് കോഹ്ലിക്കും ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ലീഡ്സ് ടെസ്റ്റിൽ ടീം ഇന്ത്യയുടെ തോൽവി പ്രവചിക്കുന്ന മൈക്കൽ വോൺ പരമ്പരയിൽ 1-1ന് ഇംഗ്ലണ്ട് ഒപ്പം എത്തുമെന്നും തുറന്ന് പറയുന്നുണ്ട്. ” ഇനി സ്കോർ ബോർഡ്‌ എന്താകും എന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് മറക്കാം. അവരുടെ തോൽവിക്ക് തന്നെ ലീഡ്സിൽ പിറക്കും. ഇനി രണ്ടാമത്തെ ഇന്നിങ്സിൽ എങ്ങനെയാകും മത്സരം പുരോഗമിക്കുക എന്നതിൽ അവർ കൂടുതൽ ചിന്തിക്കേണ്ട. നേരത്തെ ഒന്നാം ഇന്നിങ്സിൽ പരാജയമായ അവരിൽ നിന്നും കൂടുതൽ ആരും കരുതുന്നില്ല ” വോൺ അഭിപ്രായം വിശദമാക്കി

“വളരെ അധികം വെല്ലുവിളികളെ നേരിട്ട് മാത്രമേ ഇന്ത്യൻ ടീമിന് അവസാന രണ്ട് ദിവസത്തിൽ വമ്പൻ സ്കോറിലേക്കും എത്താൻ കഴിയൂ.400-500 എന്നൊരു വൻ സ്കോർ അവർ ലക്ഷ്യമാക്കണം.വമ്പൻ സ്കോറിലേക്ക് എത്തുവാൻ എല്ലാ താരങ്ങളും വ്യക്തമായ പ്ലാനും ഒപ്പം എഫോർട്ടും നൽകണം. ഈ ആഴ്ചയിൽ ഇന്ത്യൻ ടീം തോൽവി വഴങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു.”മുൻ താരം ഇന്ത്യൻ ടീം തോൽവിയെ വിശദീകരിച്ചു. നിലവിൽ 91 റൺസുമായി പൂജാര 45 റൺസുമായി നായകൻ വിരാട് കോഹ്ലി എന്നിവരാണ് ക്രീസിൽ. അവസാന രണ്ട് ദിവസവും എല്ലാ താരങ്ങളും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്താൽ മാത്രമേ ലീഡ്സിൽ തോൽക്കാതെ ഇന്ത്യക്ക്‌ രക്ഷ നേടുവാൻ സാധിക്കൂ.

Previous articleഎന്തുകൊണ്ട് ഇംഗ്ലണ്ട് താരങ്ങള്‍ ക്യാപ് ധരിച്ച് ബാറ്റ് ചെയ്യുന്നില്ലാ ? കാരണം ഇതാണ്
Next articleപവർ ഷോയുമായി റസ്സൽ :പിറന്നത് 22 സിക്സ്