ഫൈനലിൽ കളിക്കുക മഴ :ദുഃഖം വാർത്തയുമായി കെവിൻ പിറ്റേഴ്സൺ

ക്രിക്കറ്റ് ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് നിരാശജനകമായ ഒരു തുടക്കം സമ്മാനിച്ച് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ മഴ വെല്ലുവിളി ഉയർത്തുന്നു.. കനത്ത മഴയും ഒപ്പം നനഞ്ഞ ഔട്ട്‌ഫീൽഡും കാരണം ഇതുവരെ ടോസ് പോലും ഇടാൻ കഴിഞ്ഞിട്ടില്ല. മത്സരത്തിന്റെ ആദ്യ ദിനം തന്നെ രസംകൊല്ലിയായി മഴയെത്തി എന്നത് ക്രിക്കറ്റ്‌ ആരാധകരിലും ഏറെ വിഷമമാണ് സൃഷ്ടിക്കുന്നത്. നീണ്ട രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ കിരീടം നേടുവാനുള്ള ഇരു ടീമിന്റെയും ഉറച്ച വിശ്വാസവും മഴ മേഘങ്ങൾ തകർക്കുമോ എന്നാണ്‌ ക്രിക്കറ്റ്‌ ലോകത്തെ ചർച്ച.

അതേസമയം അഞ്ച് ദിവസവും മഴ പെയ്യുവാനുള്ള സാധ്യത ഇപ്പോൾ ചൂണ്ടികാണിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പിറ്റേഴ്സൺ. പ്രഥമ ടെസ്റ്റ് ലോകകപ്പ് ഇപ്രകാരം മഴയാൽ പൂർണ്ണ നിരാശയിലേക്ക് പോകുന്നതിൽ തന്റെ വിഷമം തുറന്ന് പറഞ്ഞ താരം വരുന്ന ദിവസങ്ങളിൽ മഴയാണ് എന്നും ട്വീറ്റ് ചെയ്തു.മേഘങ്ങളുടെയും അനേകം മഴത്തുള്ളികളുടെയും ഇമോജിയാണ്‌ താരം ട്വീറ്റിൽ ഉൾപെടുത്തിയത്.

അതെസമയം ഫൈനലിന് വേദിയായി സതാംപ്ടൺ തിരഞ്ഞെടുത്ത ഐസിസി ഇപ്പോൾ ക്രിക്കറ്റ്‌ ആരാധകരിലും നിന്നും വലിയ വിമർശനമാണ്‌ കേൾക്കുന്നത്. പല തവണയും മുൻപ് ഇംഗ്ലണ്ടിൽ മഴകാലത്ത് ഇത്തരം ഐസിസി ടൂർണമെന്റുകൾ ഐസിസി സംഘടിപ്പിച്ചതായി പറയുന്ന ആരാധകർ ഇനിയും പാഠം പഠിക്കാത്ത ഇന്റർനാഷണൽ ക്രിക്കറ്റ്‌ കൗൺസിലിന്റെ നയത്തെ ചോദ്യം ചെയ്യുന്നു. കൂടാതെ മഴ പെയ്യുന്ന ഈ മൂടി കെട്ടിയ അന്തരീക്ഷം കിവീസ് സ്വിങ്ങ് ബൗളർമാർക്ക് വളരെ അനുകൂലമാകുമോ എന്നൊരു ആശങ്ക ഇന്ത്യൻ ആരാധകരിൽ സജീവമാണ്.

ഇന്ത്യൻ പ്ലെയിങ് ഇലവൻ :രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, റിഷാബ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഇഷാന്ത് ശർമ, ജസ്‌പ്രീത് ബുറ, മുഹമ്മദ്‌ ഷമി

Previous articleഇന്ത്യക്ക് ടോസ് കിട്ടരുത് എന്നാണ് എന്റെ പ്രാർത്ഥന :ചർച്ചയായി മഞ്ജരേക്കർ അഭിപ്രായം
Next articleആദ്യ ദിനം മഴക്ക് സ്വന്തം. ടോസ് പോലും ഇടാന്‍ സമ്മതികാതെ മഴ മേഖങ്ങള്‍