ഇന്ത്യക്ക് ടോസ് കിട്ടരുത് എന്നാണ് എന്റെ പ്രാർത്ഥന :ചർച്ചയായി മഞ്ജരേക്കർ അഭിപ്രായം

IMG 20210618 173509

ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ഇപ്പോൾ വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ പോരാട്ടത്തിലേക്കാണ്. കരുത്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോൾ പ്രഥമ ടെസ്റ്റ് ലോകകപ്പ് ചാമ്പ്യനെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണ്. ഫൈനലിൽ വളരെയേറെ നിർണായകമാവുന്ന ഘടകമാണ് ടോസ്. ഫൈനലിൽ ടോസ് നേടുന്ന ടീമിന് ഏറെ വിജയ സാധ്യതകൾ ആരാധകരും ക്രിക്കറ്റ്‌ നിരീക്ഷകരും കൽപ്പിക്കുമ്പോൾ ഇന്ത്യൻ ടീം മാനേജ്മെന്റും നായകൻ വിരാട് കോഹ്ലിയും ആഗ്രഹിക്കുക ടോസ് ലഭിച്ച് ബൗളിംഗ് തിരഞ്ഞെടുക്കനാണ്.

എന്നാൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ ഒരു അഭിപ്രായം പങ്കുവെക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ്‌ നിരീക്ഷകനുമായ സഞ്ജയ്‌ മഞ്ജരേക്കർ. ഇന്ത്യൻ ടീമിന് ഫൈനലിൽ ടോസ് നേടാൻ കഴിയാത്ത അവസ്ഥ വന്നാലും ഒരു തരം ഭയവും ആവശ്യമില്ലായെന്നാണ് സഞ്ജയ്‌ മഞ്ജരേക്കർ അഭിപ്രായപെടുന്നത്.ടോസ് ഫൈനലിൽ ഒരു ഘടകമാകുമെന്ന എല്ലാ പ്രവചനവും താരം അവഗണിക്കുന്നു. ടോസ് നേടുന്നവർ ആദ്യമേ ബാറ്റിംഗ് തിരഞ്ഞെടുക്കണമെന്നാണ് സഞ്ജയ്‌ അഭിപ്രായപെടുന്നത്.

“ഈ വരുന്ന ഫൈനലിൽ ടോസ് എന്റെ അഭിപ്രായത്തിൽ പ്രധാനമല്ല. ഏത് ടീം ടോസ് നേടിയാലും പന്ത് സ്വിങ്ങ് ചെയ്യുന്ന ഈ സാഹചര്യത്തിൽ ബൗളിംഗ് ആദ്യമേ ചെയ്യാൻ ആഗ്രഹിക്കും പക്ഷേ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഇവിടെ ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്‌ കൂടാതെ ആദ്യ ബാറ്റിംഗ് ചെയ്യുന്നവർക്ക് വ്യക്തമായ ഒരു അധിപത്യം നമുക്ക് കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ കാണുവാൻ സാധിക്കും.” താരം അഭിപ്രായം വിശദമാക്കി.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

വിജയിക്കാൻ ഇന്ത്യൻ ടീമിനുള്ള ഒരു മാർഗമെന്ന് സഞ്ജയ്‌ മഞ്ജരേക്കർ തുറന്ന് പറയുന്നു “ടോസ് ലഭിക്കുന്ന കോഹ്ലി ബാറ്റിങ് തിരഞ്ഞെടുക്കണം എന്നാണ് എന്റെ അഭിപ്രായം. ടോസ് നേടുന്നവർ അല്ല ഇവിടെ ജയിക്കുന്നത് കൂടാതെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ചവരാണ് ഇവിടെ വിജയം സ്വന്തമാക്കിയത്. കിവീസ് ടീമാണ് ടോസ് നേടുന്നത് എങ്കിൽ ഇന്ത്യൻ ടീമിനെ ബാറ്റിംഗിന് അയക്കുവാനാണ് സാധ്യത. അത് നമ്മൾ അവസരമായി ഉപയോഗിക്കണം “താരം വാചാലനായി

Scroll to Top