അവൻ ഒറ്റക്ക് ഇന്ത്യയെ മുൻപിൽ എത്തിച്ചു : വാനോളം പുകഴ്ത്തി മുൻ താരങ്ങൾ

332670

ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ മത്സരം അത്യന്തം ആവേശകരമായിട്ടാണ് പുരോഗമിക്കുന്നത്. മൂന്നാം ദിനം വമ്പൻ ലീഡ് ലക്ഷ്യമാക്കി ഇന്ത്യൻ ടീം ബാറ്റിങ് എത്തുമ്പോൾ എല്ലാ അർഥത്തിലും പോരാട്ടം കനക്കുമെന്നാണ് വിശ്വാസം. അതേസമയം രണ്ടാം ദിനം 27 റൺസ്‌ ലീഡിൽ ഒതുങ്ങിയ സൗത്താഫ്രിക്കൻ ടീമിനെ തകർത്തത് പേസർ ശാർദൂൽ താക്കൂറിന്‍റെ ബൗളിംഗ് മികവാണ്. രണ്ടാം ദിനം 7 വിക്കറ്റുകൾ വീഴ്ത്തി സൗത്താഫ്രിക്കൻ ബാറ്റിങ് നടുവൊടിച്ച താക്കൂർ അപൂർവ്വമായ അനേകം റെക്കോർഡുകൾ കൂടി സ്വന്തം പേരിലാക്കി. സൗത്താഫ്രിക്കക്ക്‌ എതിരെ ടെസ്റ്റ്‌ ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് താക്കൂർ സ്വന്തമാക്കിയത്.

മനോഹര ബൗളിംഗ് പ്രകടനവുമായി രണ്ടാം ദിനം ഇന്ത്യൻ ടീമിനെ മുൻപിൽ എത്തിച്ച താക്കൂറിനെ വാനോളം പുകഴ്ത്തുകയാണിപ്പോൾ മുൻ ഇന്ത്യൻ താരങ്ങൾ.”സ്ഥിരതയാർന്ന മിന്നും ബൗളിങും കൂടാതെ മികച്ച ബൗളിംഗ് വേരിയേഷനും കൊണ്ട് എഴ് വിക്കറ്റുകൾ വീഴ്ത്തിയ താക്കൂറിന് എന്റെ എല്ലാവിധ അഭിനന്ദനങ്ങൾ. ഇന്നലെ മറ്റുള്ളവരും മികച്ച പിന്തുണ നൽകി ” ട്വിറ്ററിൽ ഇതിഹാസ താരമായ സച്ചിൻ ഇപ്രകാരം കുറിച്ചു. കൂടാതെ ശാർദൂൽ താക്കൂർ പ്രകടനത്തെ സുനിൽ ഗവാസ്ക്കറും വാനോളം പുകഴ്ത്തി. രണ്ടാം ദിനത്തിലെ ഹീറോ താക്കൂർ തന്നെയെന്ന് പറഞ്ഞ അദ്ദേഹം എല്ലാ ചോദ്യങ്ങൾക്കും താക്കൂർ ഈ മികച്ച ബൗളിംഗ് പ്രകടനത്താൽ മറുപടി നൽകി എന്നും വിശദമാക്കി.

“മനോഹരമാണ് അവന്റെ ഈ ഏഴ് വിക്കറ്റ് പ്രകടനം.ധീരമായിരുന്നു അവന്റെ ഈ പ്രകടനം. സൗത്താഫ്രിക്കക്ക്‌ എതിരെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്.അവൻ ഇന്നലെ ഒറ്റക്ക് ഇന്ത്യൻ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നിരിക്കുന്നു. അവന്റെ മികവ് ഈ നേട്ടം അർഹിക്കുന്നു ” മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ഇപ്രകാരം ട്വീറ്ററിൽ കുറിച്ചു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

അതേസമയം ഇത്തരം വിക്കറ്റ് വീഴ്ത്താൻ മനോഭാവമുള്ള ബൗളർമാരെ ഏതൊരു ക്യാപ്റ്റനും ആഗ്രഹിക്കുമെന്ന് പറഞ്ഞ ഹർഷ ഭോഗ്ലെ ഇന്ത്യന്‍ ഓള്‍റൗണ്ടറെ പ്രശംസിച്ചു.

Scroll to Top