ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായി അശോക് ഡിണ്ട :അപലപിച്ച്‌ ക്രിക്കറ്റ് ലോകം

അടുത്തിടെ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ പേസറും ബംഗാള്‍ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ മോയ്നയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയുമായ അശോക് ഡിണ്ടക്ക് നേരെ ഗുണ്ടാ ആക്രമണം .ചൊവ്വാഴ്ച പ്രചാരണം കഴിഞ്ഞ് മടങ്ങിവരവെയാണ് താരത്തിന് നേരെ അവിചാരിതമായി ആക്രമണം ഉണ്ടായത് .പ്രചാരണം കഴിഞ്ഞ് മടങ്ങിവരും വഴിയാണ് ഗുണ്ടാ ആക്രമണമുണ്ടായതെന്നും  തന്റെയും അനുയായികളുടെയും വാഹനം ഗുണ്ടകള്‍ തല്ലിത്തകര്‍ത്തുവെന്നും ഡിണ്ട മാധ്യമങ്ങളോട് പറഞ്ഞു .

ചൊവ്വാഴ്ച താരം  പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ കഴിഞ്ഞ് മടങ്ങും വഴി വൈകിട്ട് നാലരയോടെ താരത്തിന്റെ വാഹനത്തിന് മുൻപിലെത്തിയ ആക്രമി സംഘം ഏവരെയും ആക്രമിച്ചതായിട്ടാണ്  അശോക് ഡിണ്ടയുടെ  മാനേജര്‍ പറയുന്നത്.അക്രമികള്‍ നൂറോളം പേരുണ്ടായിരുന്നു. ലാത്തിയും ഇരുമ്പു ദണ്ഡും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ദിന്‍ഡയുടെ തോളിന് ഗുരുതരമായി  പരിക്കേറ്റതായും മാനേജര്‍ വ്യക്തമാക്കി. അദ്ദേഹം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേരെയാണ് ഗുണ്ടാ  ആക്രമണത്തിന്റെ വിമർശനം ഉന്നയിക്കുന്നത് .

താരത്തിന്റെ മാനേജറുടെ വാക്കുകൾ ഇപ്രകാരമാണ് “ആക്രമികൾ നൂറിലധികം പേരുണ്ടായിരുന്നു ആക്രമണ സമയത്ത് കാറിന്‍റെ മധ്യഭാഗത്തെ സീറ്റില്‍  ഇരിക്കുകയായിരുന്നു അശോക് ഡിണ്ട വാഹനങ്ങളിൽ വന്ന ഗുണ്ടാ സംഘം    എല്ലാ തരത്തിലും റോഡുകളെല്ലാം ബ്ലോക്ക് ചെയ്തിട്ടായിരുന്നു ആക്രമണം. വാഹനം അടിച്ചു തകര്‍ക്കുമ്പോള്‍ സീറ്റിനടിയില്‍ രക്ഷപെടുവാനായി  തലകുനിച്ചിരുന്നതിനാലാണ് കൂടുതല്‍ പരിക്കില്ലാതെ ഡിണ്ടയെ നമുക്ക് തിരികെ ലഭിച്ചത് .ആക്രമണത്തിന് പിന്നിൽ തൃണമൂലിന്റെ പ്രവർത്തകരാണ് ” വിമർശനം കടുപ്പിച്ചു .

നേരത്തെ ഫെബ്രുവരി മാസം ആദ്യ ആഴ്ചയിലാണ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള ബംഗാള്‍ പേസര്‍ അശോക് ഡിണ്ട വിരമിച്ചത് .ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400ലേറെ വിക്കറ്റ് വീഴ്‌ത്തിയിട്ടുള്ള താരം ടീം ഇന്ത്യയെ 13 ഏകദിനങ്ങളിലും ഒന്‍പത് ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട്. കരിയറില്‍ ഏറെ പിന്തുണ നല്‍കിയ സൗരവ് ഗാംഗുലിക്കും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും താരം വിരമിക്കൽ പ്രസംഗത്തിൽ നന്ദി പറഞ്ഞിരുന്നു .  തന്റെ മുപ്പത്തിയാറാം വയസിലാണ് ഡിണ്ടയുടെ  വിരമിക്കല്‍.