ഇന്ന് ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ശക്തികളിലൊന്നാണ് ഇന്ത്യ .അനുഭവ സമ്പത്തുള്ള ഇന്ത്യൻ ടീം ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും നമ്പർ വൺ ടീമെന്ന ഖ്യാതി നേടിക്കഴിഞ്ഞു .കോഹ്ലി ,രോഹിത് ശർമ്മ അടക്കമുള്ള സ്റ്റാർ താരങ്ങൾക്കൊപ്പം ഇഷാൻ കിഷൻ ,സഞ്ജു സാംസൺ , സൂര്യ കുമാർ യാദവ് അടക്കം ഒരുപറ്റം യുവ നിര താരങ്ങളും ടീം ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കുന്നു . ജൂലൈ മാസം വരുന്ന ലങ്കൻ പര്യടനത്തിൽ മുൻ നിര താരങ്ങൾ ഇല്ലാതെ കളിക്കുവാനിറങ്ങും എന്നാണ് ലഭിക്കുന്ന സൂചനകൾ .
സീനിയര്‍ താരങ്ങള്‍ വരുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് ചാംപ്യൻഷിപ് വേണ്ടിയും പറക്കുന്നതിനാൽ ഒരുപിടി പുതുമുഖ താരങ്ങൾ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും എന്നാണ് ബിസിസിഐ യിലെ ഉന്നതർ നൽകുന്ന സൂചന .വരുന്ന ലിമിറ്റഡ് ഓവർ പരമ്പരയിൽ മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ് ടീമിനെ പരിശീലിപ്പിക്കും എന്നാണ് ചില ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .യുവതാരങ്ങളെ വളർത്തി കൊണ്ട് വരുന്നതിൽ ഏറെ നിർണായക പങ്കുവഹിച്ച ദ്രാവിഡ് ഇന്ത്യൻ ദേശിയ ടീമിന്റെ പരിശീലകൻ ആകണമെന്നത് കുറെ നാളുകളായുള്ള ആരാധകരുടെ ആവശ്യമാണ് .
അതേസമയം ഇന്ത്യൻ യുവനിരയെ വളർത്തുവാൻ രാഹുൽ ദ്രാവിഡ് പിന്തുടർന്നത് ഓസീസ് പദ്ധതിയെന്ന് തുറന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനുമായിരുന്നു ഗ്രേഗ് ചാപ്പല്‍ .പുതിയ താരങ്ങളെ മികവോടെ ദേശിയ ടീമിലേക്ക് കൊണ്ടുവരുവാൻ ഓസീസ് ടീം നടപ്പിലാക്കിയ പദ്ധതി രാഹുൽ ദ്രാവിഡ് ഇന്ത്യയിൽ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുകയായിരുന്നുവെന്നാണ് ചാപ്പല്‍ പറയുന്നത്. “ഇന്ത്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെയേറെ വിജയകരമായിട്ടാണ് യുവതാരങ്ങളെ വളര്‍ത്തികൊണ്ടുവരുന്നത്. അതിന്റെ എല്ലാ പങ്കും രാഹുൽ ദ്രാവിഡിനുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങളുടെ തന്ത്രമാണ് ദ്രാവിഡ് ഉപയോഗിച്ചത് ” ചാപ്പൽ അഭിപ്രായം വിശദമാക്കി .