വാര്‍ഷിക ടെസ്‌റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനു വന്‍ മുന്നേറ്റം

Kohli and Williamson

ഐസിസിയുടെ വാര്‍ഷിക ടെസ്‌റ്റ് റാങ്കിങ്ങില്‍ ഇന്ത്യയും ന്യൂസിലന്‍റും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തി. അതേ സമയം ഓസ്ട്രേലിയയെ മറികടന്നു ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തെത്തി. വെസ്റ്റ് ഇന്‍ഡീസ് രണ്ട് സ്ഥാനങ്ങള്‍ മുന്നേറി ആറാമത്ത് എത്തിയപ്പോള്‍ ദക്ഷിണാഫ്രിക്ക ഏഴാം സ്ഥാനത്തേക്ക് വീണു.

121 പോയിന്‍റുള്ള ഇന്ത്യ ഒരു റേറ്റിങ്ങ് പോയിന്‍റു മാത്രമാണ് ലീഡുള്ളത്. ഇന്ത്യയും ന്യൂസിലന്‍റും തമ്മില്‍ പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടും. ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും നേടിയ വിജയമാണ് ഇന്ത്യയെ ഒന്നാം സ്ഥാനത്ത് തുടരാന്‍ സഹായിച്ചത്. അതേ സമയം വെസ്റ്റ് ഇന്‍ഡീസിനെതിരെയും പാക്കിസ്ഥാനെതിരെയുള്ള വിജയമാണ് ന്യൂസിലന്‍റ് നേടിയത്.

109 റേറ്റിങ്ങ് പോയിന്‍റാണ് ഇംഗ്ലണ്ടിനുള്ളത്. 108 റേറ്റിങ്ങ് പോയിന്‍റുമായി ഓസ്ട്രേലിയ നാലാം സ്ഥാനത്തുണ്ട്. പാക്കിസ്ഥാനു മൂന്നു റേറ്റിങ്ങ് പോയിന്‍റ് ലഭിച്ചെങ്കിലും അഞ്ചാം സ്ഥാനത്താണുള്ളത്. ബംഗ്ലാദേശിനെതിരെ പരമ്പര വിജയിച്ച വെസ്റ്റ് ഇന്‍ഡീസ് രണ്ട് സ്ഥാനങ്ങള്‍ മുന്നേറി ആറാമത് എത്തി.

ശ്രീലങ്കകെതിരെ പരമ്പര സമനിലയിലായതോടെ 2013 നു ശേഷം ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങില്‍ എത്തി. അതേ സമയം ദക്ഷിണാഫ്രിക്ക ചരിത്രത്തിലെ ഏറ്റവും താഴ്ന്ന റാങ്കിങ്ങിലേക്ക് (7) വീണു. ശ്രീലങ്ക (78), ബംഗ്ലാദേശ് (46), സിംമ്പാവേ (35) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍

Advertisements