ഇംഗ്ലണ്ട് എതിരെ അടുത്ത മാസം ആരംഭിക്കുവാനിരിക്കുന്ന ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെത്തിയത് തനിക്ക് സ്വപ്‌നം പോലെയാണ് തോന്നുന്നതെന്ന് മുംബൈ താരം സൂര്യകുമാര്‍ യാദവ് . കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനായ സൂര്യകുമാറിനെക്കൂടാതെ യുവതാരവും മുംബൈ ഇന്ത്യൻസിലെ സഹതാരവുമായ ഇഷാന്‍ കിഷന്‍, രാജസ്ഥാന്‍ റോയല്‍സിന്റെ രാഹുല്‍ തെവാത്തിയ, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്പിന്നർ വരുണ്‍ ചക്രവര്‍ത്തി എന്നിവരും ഇന്ത്യന്‍ ടീമില്‍ ആദ്യമായി ഇടം പിടിച്ചിരുന്നു.
ഇന്ത്യൻ ടി:20 സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സൂര്യകുമാർ യാദവിന്റെ പ്രസ്താവന. താരം ട്വിറ്ററിലൂടെയായിരുന്നു ആദ്യമായി ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചതിനെക്കുറിച്ച് സന്തോഷം പങ്കിട്ടത് .ജീവിതത്തിലെ ഏറ്റവും സ്വപ്‌നതുല്യമായ അനുഭവമാണ് ഇതെന്നായിരുന്നു ടീമിൽ ഇടം ലഭിച്ചതിനെ കുറിച്ച് താരത്തിന്റെ ട്വീറ്റ്. മുംബൈ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലെ പിച്ചില്‍ ഇരിക്കുന്ന സ്വന്തം ഫോട്ടോ കൂടി ചേർത്താണ് സൂര്യകുമാര്‍ ട്വീറ്റ് ചെയ്തത്.
അതേസമയം ഇന്ത്യന്‍ ടി20 ടീമില്‍ സൂര്യകുമാറിനെ ഉള്‍പ്പെടുത്തിയതിനെ പല മുന്‍ താരങ്ങളും അഭിനന്ദിക്കുകയും ഏറെ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അവസാനം ടീം ഇന്ത്യയില്‍ സൂര്യകുമാര്‍ എത്തിയത് വളരെ നല്ല കാര്യം. എല്ലാ ആശംസകളും അദ്ധേഹത്തിന് നേരുന്നുവെന്നായിരുന്നു ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തത്.
എന്നാൽ നീണ്ടകാലത്തെ കാത്തിരിപ്പിന് ശേഷമാണ് സൂര്യകുമാർ യാദവ് ഇന്ത്യൻ ടീമിലേക്ക് ക്ഷണിക്കപ്പെടുന്നത് .
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കഴിഞ്ഞ കുറേ സീസണുകളിലായി മിന്നും ബാറ്റിംഗ് പ്രകടനമാണ് താരം കാഴ്ചവെക്കുന്നത് .കഴിഞ്ഞ ഐപിൽ സീസണിൽ മുംബൈ ഇന്ത്യൻസിന്റെ കിരീട നേട്ടത്തിലും സൂര്യകുമാർ യാദവ് നിർണായക പങ്ക് വഹിച്ചിരുന്നു .
സീസണിൽ 16 മത്സരങ്ങൾ കളിച്ച സൂര്യകുമാർ യാദവ് 480 റൺസ് അടിച്ചെടുത്തിരുന്നു .മികച്ച രീതിയിൽ സ്ഥിരതയാർന്ന ബാറ്റിംഗ് കാഴ്ചവെച്ചിട്ടും താരത്തെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന്റെ പേരിൽ സെലക്ഷൻ കമ്മിറ്റിക്ക് എതിരെ ഗൗതം ഗംഭീർ അടക്കം പല മുൻ താരങ്ങളും വിമർശനം ഉന്നയിച്ചിരുന്നു .
ടി:20 പരമ്പരക്കുള്ള ഇന്ത്യൻ സ്‌ക്വാഡ് :Virat Kohli (Capt), Rohit Sharma (vc), KL Rahul, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Hardik, Rishabh Pant (wk), Ishan Kishan (wk), Y Chahal, Varun Chakravarthy, Axar Patel, W Sundar, R Tewatia, T Natarajan, Bhuvneshwar Kumar, Deepak Chahar, Navdeep, Shardul Thakur.