ഇന്ത്യൻ പ്രീമിയർ ലീഗിൽ ചരിത്രം തിരുത്തിക്കുറിച്ച് രാജസ്ഥാൻ റോയൽസ് താരം ജയിസ്വാൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ അർധസെഞ്ചുറിയാണ് ജയിസ്വാൾ നേടിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറി മത്സരത്തിൽ ജയിസ്വാൾ നേടുകയുണ്ടായി. 13 പന്തുകളിൽ നിന്നായിരുന്നു ഈ തകർപ്പൻ അർധസെഞ്ചുറി. ഇതോടെ ഒരുപാട് റെക്കോർഡുകളാണ് ജയിസ്വാളിന് മുൻപിൽ കടപുഴകി വീണിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 14 പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി പൂർത്തീകരിച്ച കെഎൽ രാഹുലായിരുന്നു ഈ ലിസ്റ്റിൽ ഇതുവരെ ഒന്നാമൻ. എന്നാൽ 13 പന്തുകളിൽ ഫിഫ്റ്റി നേടിയതോടെ ജയിസ്വാൾ രാഹുലിനെ പിന്തള്ളിയിട്ടുണ്ട്. രാഹുൽ മാത്രമല്ല ഓസ്ട്രേലിയൻ താരം പാറ്റ് കമ്മീൻസും 14 പന്തുകളിൽ ഐപിഎല്ലിൽ അർധസെഞ്ച്വറി നേടിയിട്ടുണ്ട്.
മത്സരത്തിൽ ഒരു തകർപ്പൻ ഇന്നിംഗ്സ് തന്നെയാണ് ജയിസ്വാൾ കാഴ്ചവച്ചത്. നേരിട്ട ആദ്യ പന്തുകളിൽ തന്നെ സിക്സർ നേടിയാണ് ജയിസ്വാൾ തുടങ്ങിയത്. നിതീഷ് റാണയുടെ ആദ്യ പന്തിൽ ലോങ്ങ് ഓണിന് മുകളിലൂടെ ജയിസ്വാൾ സിക്സർ പറത്തുകയായിരുന്നു. ശേഷം രണ്ടാം പന്തിൽ സ്വീപ് ചെയ്ത് മറ്റൊരു സിക്സർ കൂടെ ജയിസ്വാൾ നേടി. റാണയെറിഞ്ഞ ആദ്യ ഓവറിൽ 26 റൺസായിരുന്നു ജെയ്‌സ്വാൾ നേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിയാണ് ഒരു ബാറ്റർ 26 റൺസ് ആദ്യ ഓവറിൽ കണ്ടെത്തുന്നത്. എന്നാൽ അവിടെയും തീർന്നില്ല ജയിസ്വാൾ വെടിക്കെട്ട്. അടുത്ത ഓവറിലും ജയിസ്വാൾ വെടിക്കെട്ട് തുടരുകയുണ്ടായി.
ഇങ്ങനെ കേവലം 13 പന്തുകളിൽ നിന്ന് ജെയിംസ്വാൾ തന്റെ അർത്ഥസെഞ്ചറി പൂർത്തീകരിക്കുകയായിരുന്നു. ഏഴു ബൗണ്ടറീകളും മൂന്ന് പടുകൂറ്റൻ സിക്സറുകളുമായിരുന്നു ജെയിംസ്വാളിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടത്. 150 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് മത്സരത്തിൽ ആധിപത്യം നേടാൻ ജയിസ്വാളിന്റെ ഈ ഇന്നിംഗ്സിൽ സാധിച്ചിട്ടുണ്ട്. ഓപ്പണർ ബട്ലറെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും യാതൊരു തരത്തിലും മത്സരം വിട്ടുകൊടുക്കാൻ തയ്യാറാവാത്ത ജയിസ്വാളിനെയാണ് മത്സരത്തിൽ കണ്ടത്.
ജയിസ്വാൾ ഈ വെടിക്കെട്ട് ആദ്യ മൂന്ന് ഓവറുകളിൽ തന്നെ 50 റൺസ് പൂർത്തീകരിക്കാൻ രാജസ്ഥാനെ സഹായിച്ചു. പവർപ്ലെയിലെ ആറ് ഓവറുകളിൽ 78 റൺസ് ആണ് രാജസ്ഥാൻ നേടിയത്. ഇതോടെ മത്സരം പൂർണമായും രാജസ്ഥാന്റെ കൈകളിൽ എത്തിയിട്ടുണ്ട്. മറുവശത്ത് കൊൽക്കത്തയെ സംബന്ധിച്ച് ഒരു ഷോക്ക് തന്നെയാണ് ജയിസ്വാളിന്റെ ഇന്നിങ്സ് സൃഷ്ടിച്ചിരിക്കുന്നത്.