ഐപിഎൽ ചരിത്രം തിരുത്തിയെഴുതി ചഹൽ. ഏറ്റവുമധികം വിക്കറ്റുകൾ നേടിയ ബോളർ

20230511 205740

രാജസ്ഥാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിനിടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സ്പിന്നർ ചാഹൽ. മത്സരത്തിൽ കൊൽക്കത്തൻ നായകൻ നിതീഷ് റാണയെ പുറത്താക്കിക്കൊണ്ട് ഒരു വലിയ ചരിത്രമാണ് ചാഹൽ സൃഷ്ടിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ബോളറായി ചാഹൽ ഇതോടെ മാറി  ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 184 വിക്കറ്റുകളാണ് ചാഹൽ സ്വന്തമാക്കിയിട്ടുള്ളത്. മുൻ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ഡെയിന്‍ ബ്രാവോയെ പിന്തള്ളിയാണ് ചാഹൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

ചെന്നൈ സൂപ്പർ കിങ്സിനായി തന്റെ കരിയറിൽ സിംഹഭാഗവും കളിച്ച ബ്രാവോ 183 വിക്കറ്റുകളാണ് തന്റെ ഐപിഎൽ കരിയറിൽ നേടിയിട്ടുള്ളത്. ചാഹൽ മുൻനിരയിൽ എത്തിയതോടെ ബ്രാവോ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 174 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള പീയൂഷ് ചൗളയാണ് ലിസ്റ്റിൽ മൂന്നാമൻ. 172 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള അമിത് മിശ്ര നാലാം സ്ഥാനത്ത് നിൽക്കുന്നു. രാജസ്ഥാന്റെ തന്നെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ 171 വിക്കറ്റുകളുമായി ലിസ്റ്റിൽ അഞ്ചാം സ്ഥാനത്താണ്. ഇവർക്കൊക്കെയും ചാഹലിന്റെ ഈ അപൂർവ്വ റെക്കോർഡ് മറികടക്കാൻ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

മത്സരത്തിൽ നിതീഷ് റാണയെ പുറത്താക്കിയായിരുന്നു ചാഹൽ ഈ അപൂർവ റെക്കോർഡ് സ്വന്തമാക്കിയത്. മത്സരത്തിന്റെ പതിനൊന്നാം ഓവറിലെ രണ്ടാം പന്തിലാണ് റാണയെ ചാഹൽ മടക്കിയത്. ചാഹലിനെതിരെ ആക്രമണം അഴിച്ചുവിടാൻ തുടങ്ങിയ റാണ ഒരു ടോസ് ചെയ്ത പന്തിൽ വീഴുകയായിരുന്നു. പന്തിന്റെ ഗതി തിരിച്ചറിയാതെ റാണ സ്വീപ്പ് ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് അതിവിദഗ്ധമായി ഹെറ്റ്മെയ്ർ കൈപ്പിടിയിൽ ഒതുക്കുകയുണ്ടായി. ഇതോടെ മത്സരത്തിൽ 17 പന്തുകളിൽ 22 റൺസെടുത്ത റാണ കൂടാരം കയറി. മത്സരത്തിലെ ഒരു നിർണായ പോയിന്റ് തന്നെയായിരുന്നു റാണയുടെ വിക്കറ്റ്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ രാജസ്ഥാൻ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് രാജസ്ഥാന് ട്രെന്റ് ബോൾട്ട് നൽകിയത്. കൊൽക്കത്തയുടെ ഓപ്പണർമാരായ ജയ്സൺ റോയിയെയും(10) ഗുർബാസിനെയും(18) പവർപ്ലേ ഓവറുകളിൽ തന്നെ മടക്കാൻ ട്രെൻഡ് ബോൾട്ടിന് സാധിച്ചു. എന്നാൽ ശേഷമെത്തിയ നിതീഷ് റാണ വെങ്കിടേഷ് അയ്യരെ കൂട്ടുപിടിച്ച് കൊൽക്കത്തയുടെ സ്കോർ ചലിപ്പിക്കുകയായിരുന്നു. എന്നാൽ മത്സരത്തിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് സ്വന്തമാക്കാൻ രാജസ്ഥാൻ ബോളർമാർക്ക് സാധിച്ചു.

Scroll to Top