2 കളിയിലും സൂര്യയ്ക്ക് സ്വർണമുട്ട. പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ ആരാധകർ.

കഴിഞ്ഞവർഷത്തെ ട്വന്റി20യിലെ മികച്ച പ്രകടനത്തിനുശേഷം ആയിരുന്നു സൂര്യകുമാർ യാദവിനെ ഇന്ത്യ ഏകദിന ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ വലിയ പ്രതീക്ഷയുമായി ടീമിലെത്തിയ സൂര്യകുമാർ യാദവ് നിരന്തരം പരാജയപ്പെടുന്നതാണ് കഴിഞ്ഞ മത്സരങ്ങളിലൊക്കെയും കാണുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ 2 ഏകദിനങ്ങളിലും പൂജ്യനായി പുറത്താകേണ്ടി വന്നു സൂര്യകുമാർ യാദവിന്. ഇതോടെ ഏകദിന ടീമിൽനിന്ന് സൂര്യകുമാർ യാദവിനെ പുറത്താക്കണമെന്ന ആവശ്യവുമായി ആരാധകരും രംഗത്ത് വരികയുണ്ടായി. സൂര്യ ഏകദിനക്രിക്കറ്റിനു പറ്റിയ ആളല്ലെന്നും, ഇനിയും പരീക്ഷിക്കുന്നതിൽ അർത്ഥമില്ലെന്നുമാണ് ആരാധകർ പറയുന്നത്. ഒപ്പം മറ്റൊരു ക്രിക്കറ്റർക്ക് അവസരം നൽകാനും ട്വീറ്റുകൾ ആവശ്യപ്പെടുന്നു.

പലരുടെയും അഭിപ്രായം സൂര്യകുമാർ യാദവിന് പകരം മലയാളി താരം സഞ്ജു സാംസനെ നാലാം നമ്പറിൽ ഇന്ത്യ ഉൾപ്പെടുത്തണം എന്നാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ രംഗത്ത് വരികയുണ്ടായി. കഴിഞ്ഞ 10 ഏകദിനങ്ങളിലെ കണക്കെടുത്താൽ വളരെ പരിതാപകരമാണ് സൂര്യകുമാർ യാദവിന്റെ സ്ഥിതി. 10 ഏകദിനങ്ങളിൽ നിന്ന് കേവലം 110 മാത്രമാണ് സൂര്യകുമാറിന് നേടാനായത്. 13.75 മാത്രമാണ് കഴിഞ്ഞ സമയത്തെ സൂര്യകുമാറിന്റെ ഏകദിനങ്ങളിലെ ശരാശരി. കേവലം 25 റൺസ് മാത്രമാണ് സൂര്യയുടെ കരിയറിലെ ശരാശരി എന്നതും ശ്രദ്ധേയമാണ്.

surya out getty 1667882483107 1667882488596 1667882488596

ഇതേസമയം സഞ്ജുവിനെ സംബന്ധിച്ച് ഏകദിനത്തിലെ ശരാശരി 66 ആണ്. എന്നിട്ടും ഇന്ത്യ വേണ്ടവിധത്തിൽ സഞ്ജുവിന് അവസരം നൽകാത്തതിനെതിരെ ആരാധകർ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സൂര്യയുടെ ഈ മോശം പ്രകടനം. ഇതോടുകൂടി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം വർദ്ധിച്ചിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും സമാനമായ രീതിയിൽ തന്നെയായിരുന്നു സൂര്യകുമാർ മിച്ചർ സ്റ്റാർക്കിനു മുൻപിൽ പരാജയപ്പെട്ടത്. ഇരുമത്സരങ്ങളിലും ക്രീസിൽ സ്ഥാനം ഉറപ്പിക്കാൻ സൂര്യകുമാർ യാദവിന് സാധിക്കാതെ വരികയായിരുന്നു.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ രണ്ടാം മത്സരത്തിലേക്ക് കടന്നുവന്നാൽ, ദയനീയമായ ഒരു പരാജയം തന്നെയായിരുന്നു ഇന്ത്യ നേരിട്ടത്. ഇന്ത്യയെ കേവലം 117 റൺസിന് പുറത്താക്കിയ ഓസ്ട്രേലിയ 11 ഓവറുകളിലായിരുന്നു വിജയം കണ്ടത്. പത്തു വിക്കറ്റിനാണ് ഓസ്ട്രേലിയ മത്സരത്തിൽ വിജയം നേടിയത്. ഇതോടെ പരമ്പര 1-1ന് സമനിലയിൽ എത്തിക്കാൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. ചെന്നൈയിൽ ബുധനാഴ്ചയാണ് ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.

Previous articleനാണംകെട്ട ബാറ്റിങ് പ്രകടനം. സ്റ്റാർക്കിന് മുമ്പിൽ ഇന്ത്യയുടെ മുട്ടുവിറച്ചു! 117 ഓൾഔട്ട്‌
Next articleനാണംകെട്ട തോൽവിയിലൂടെ വലിയ ഒരു നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ