ശ്രീലങ്കക്കെതിരെ ജനുവരിയിൽ നടക്കാനിരിക്കുന്ന ഏകദിന, ടി-20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ചു സാംസണിനു കടുത്ത അവഗണന. ടി20 സ്ക്വാഡില്‍ ഇടം കിട്ടിയപ്പോള്‍ മികച്ച ഫോമിലുള്ള ഏകദിന ഫോര്‍മാറ്റില്‍ അവസരം ലഭിച്ചില്ലാ.
മലയാളി വിക്കറ്റ് കീപ്പർ ബാറ്ററെ ഏകദിന ടീമിൽ നിന്ന് സെലക്ടർമാർ തഴഞ്ഞതിന്റെ പ്രതിഷേധത്തിലാണ് ആരാധകർ.ടി-20 ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചെങ്കിലും ഏകദിന ടീമിൽ നിന്ന് താരത്തെ തഴഞ്ഞത് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ ബി.സി.സി.ഐക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു.
ഈ വര്‍ഷം 9 ഏകദിന ഇന്നിംഗ്സില്‍ നിന്നും 284 റണ്‍സാണ് സഞ്ചു സാംസണ്‍ നേടിയത്. 71 ആവറേജുള്ള താരം 105.57 സ്ട്രൈക്ക് റേറ്റിലാണ് റണ്‍സ് നേടിയത്.
ടി20 ലോകകപ്പ് അടുക്കുമ്പോള്‍ ഏകദിന ടീമില്‍ കളിപ്പിക്കുകയും, ഏകദിന ലോകകപ്പ് വരുമ്പോള്‍ സഞ്ചുവിനെ ടി20 ടീമില്‍ കളിപ്പിക്കുകയുമാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.