115 മീറ്റർ പടുകൂറ്റൻ സിക്സ് നേടി ഫാഫ്. പന്ത് ചെന്ന് വീണത് പുരപ്പുറത്ത്.

faf 115 m

2023 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും ദൂരമേറിയ സിക്സർ നേടി ബാംഗ്ലൂർ നായകൻ ഫാഫ് ഡുപ്ലസി. ബാംഗ്ലൂരിന്റെ ലക്നൗവിനെതിരായ മത്സരത്തിനിടെയാണ് ഡുപ്ലസി ഈ അവിശ്വസനീയ സിക്സർ നേടിയത്. മത്സരത്തിൽ രവി ബിഷണോയിയുടെ പന്താണ് ഡുപ്ലസി ദൂരത്തേക്ക് പറത്തിയത്. സ്റ്റേഡിയത്തിന് പുറത്ത് എത്തിയ പന്ത് 115 മീറ്റർ ദൂരത്താണ് ചെന്ന് വീണത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്നെ വളരെ അസാധാരണമായിയാണ് ഇത്രയും ദൂരമുള്ള സിക്സറുകൾ പിറക്കാറുള്ളത്. കമന്ററി ബോക്സിലിരുന്ന മുൻ താരങ്ങളടക്കം ഈ സിക്സറിന്റെ ആവേശത്തിൽ തുള്ളിച്ചാടുകയുണ്ടായി.

image 1

മത്സരത്തിൽ ബാംഗ്ലൂർ ഇനിങ്സിന്റെ പതിനഞ്ചാം ഓവറിലെ നാലാം പന്തിലാണ് സംഭവം നടന്നത്. തൊട്ടുമുമ്പത്തെ പന്ത് ഡുപ്ലസി സിക്സർ പായിച്ചതിനാൽ തന്നെ ഒരു ഷോർട്ട് ബോളായി ആണ് രവി ബിഷണോയി നാലാം പന്ത് എറിഞ്ഞത്. ഇത് നേരത്തെ മനസ്സിലാക്കിയ ഡുപ്ലസി ക്രീസിൽ പുറകിലേക്കിറങ്ങി ബാക്ക്ഫൂട്ടിൽ പന്ത് അടിച്ചുകയറ്റുകയായിരുന്നു. സർവ്വശക്തിയുമെടുത്ത് ഡുപ്ലസി പന്തിനെ ആക്രമിച്ചു. കൃത്യമായ ടൈമിംഗ് ലഭിച്ചതോടെ പന്ത് 115 മീറ്റർ ദൂരെ സ്റ്റേഡിയത്തിന് പുറത്തേക്ക് പോവുകയായിരുന്നു. നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന് മാക്സ്വെൽ പോലും ഈ സിക്സ് കണ്ട് അമ്പരന്നുപോയി.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

മത്സരത്തിൽ ടോസ് നേടിയ ലക്നൗ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിലെ ആദ്യ ബോൾ മുതൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് കൃത്യമായ ആധിപത്യം സ്ഥാപിച്ചു. ഓപ്പണർമാരായ വിരാട് കോഹ്ലിയും ഡുപ്ലസിയും ഇന്നിംഗ്സിലുടനീളം ബാംഗ്ലൂരിന്റെ കാവലാളായി. ആദ്യ വിക്കറ്റിൽ 96 റൺസാണ് ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. കോഹ്ലി 44 പന്തുകളിൽ 61 റൺസ് നേടി. ഡ്യൂപ്ലസി 46 പന്തുകളിൽ 79 റൺസാണ് നേടിയത്.

കോഹ്ലി പുറത്തായ ശേഷം ക്രീസിലെത്തിയ മാക്സ്വെല്ലും അടിച്ചുതകർത്തതോടെ ബാംഗ്ലൂർ സ്കോർ കുതിച്ചു. 29 പന്തുകളിൽ 59 റൺസായിരുന്നു മാക്സ്വെൽ നേടിയത്. ഇന്നിംഗ്സിൽ മൂന്ന് ബൗണ്ടറികളും ആറു പടുകൂറ്റൻ സിക്സറുകളും ഉൾപ്പെട്ടു. ഈ മൂന്ന് വമ്പൻമാരുടെയും ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 212 റൺസാണ് ബാംഗ്ലൂർ നേടിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് ബാറ്റിംഗിന് അനുകൂലമായതിനാൽ തന്നെ മികച്ച ബോളിംഗ് പ്രകടനം കാഴ്ച വച്ചാലേ ബാംഗ്ലൂരിന് മത്സരത്തിൽ വിജയിക്കാൻ സാധിക്കൂ.

Scroll to Top