ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരായ ഐപിഎല്‍ പോരാട്ടത്തില്‍ അര്‍ദ്ധസെഞ്ചുറി നേടി ബാംഗ്ലൂര്‍ നായകന്‍ ഫാഫ് ഡൂപ്ലെസിസാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മത്സരത്തില്‍ 64 പന്തില്‍ 11 ഫോറും 2 സിക്സും സഹിതം 96 റണ്‍സാണ് നേടിയത്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ അവസാന ഓവറിലെ അഞ്ചാം പന്തില്‍ താരം പുറത്തായി. അര്‍ഹിച്ച സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കന്‍ താരത്തിനു നഷ്ടമായത്.
അനൂജ് റാവത്തിനേയും വീരാട് കോഹ്ലിയേയും ആദ്യ ഓവറില്‍ നഷ്ടമായതിനെ തുടര്‍ന്ന് പതിയെയാണ് ഫാഫ് തുടങ്ങിയത്. 40 പന്തില്‍ 50 റണ്‍സ് നേടിയ താരം പിന്നീടുള്ള 46 റണ്‍സ് 24 പന്തിലാണ് നേടിയയ്. ഐപിഎല്‍ കരിയറില്‍ ഫാഫിന്‍റെ ഉയര്‍ന്ന സ്കോറിനൊപ്പമെത്തി. 2019 ല്‍ കിങ്ങ്സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് ഫാഫ് 95 റണ്‍സ് നേടിയത്.
ഈ സീസണില്‍ ബാംഗ്ലൂരിന്‍റെ നെടുംതൂണാണ് ക്യാപ്റ്റന്‍ ഫാഫ്. സീസണില്‍ ഇതുവരെ 250 റണ്‍സാണ് താരം നേടിയിരിക്കുന്നത്.
Highest IPL Score for Faf Duplessis
- 96 vs LSG (Today)
- 96 vs PBKS
- 95* vs KKR
- 88 vs PBKS
- 87* vs PBKS
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (പ്ലേയിംഗ് ഇലവൻ): ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), അനൂജ് റാവത്ത്, വിരാട് കോഹ്ലി, ഗ്ലെൻ മാക്സ്വെൽ, സുയാഷ് പ്രഭുദേശായി, ഷഹബാസ് അഹമ്മദ്, ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ), വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ, ജോഷ് ഹാസിൽവുഡ്, മുഹമ്മദ് സിറാജ്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, മാർക്കസ് സ്റ്റോയിനിസ്, ദീപക് ഹൂഡ, ആയുഷ് ബഡോണി, ക്രുണാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, അവേഷ് ഖാൻ, രവി ബിഷ്‌ണോയ്