പറന്ന് പിടിച്ച് ജേസണ്‍ ഹോൾഡർ : ഷോക്കായി മാക്സ്വെൽ.

ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാ ബാംഗ്ലൂർ ആരാധകരുടെയും ഏറ്റവും വലിയ നിരാശയാണ് വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോം. ഈ സീസണിൽ ഇതുവരെ തന്റെ മികവിലേക്ക് ഉയരുവാൻ കഴിഞ്ഞിട്ടില്ലാത്ത കോഹ്ലി ഒരിക്കൽ കൂടി ബാംഗ്ലൂർ ടീമിന് സമ്മാനിച്ചത് നിരാശ. നേരിട്ട ആദ്യത്തെ ബോളിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായ കോഹ്ലി ഐപിൽ ചരിത്രത്തിൽ നാലാം തവണയാണ് ഈ നാണക്കേടിന്റെ നേട്ടത്തിലേക്ക് എത്തുന്നത്.

ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ടീമിന് കോഹ്ലി ഉൾപ്പെടെ ആദ്യത്തെ ഓവറിൽ നഷ്ടമായത് രണ്ട് വിക്കറ്റുകൾ. എന്നാൽ ഒരിക്കൽ കൂടി ബാംഗ്ലൂർ ടീമിനെ രക്ഷകനായി എത്തുമെന്ന് കരുതിയ മാക്സ്വെൽ മനോഹരമായ ചില ഷോട്ടുകൾ തുടക്കത്തിൽ കളിച്ചാണ് ഏറെ പ്രതീക്ഷകൾ നൽകിയത്.

image 51

എന്നാൽ തുടക്കത്തിൽ അടിച്ചുകളിച്ച മാക്സ്വെൽ മനോഹരമായ ഒരു ക്യാച്ചിൽ കൂടി പുറത്തായത് ബാംഗ്ലൂർ ആരാധകരിൽ അടക്കം ഷോക്കായി മാറി.മനോഹരമായി തുടങ്ങിയ മാക്സ്വെൽ വെറും 11 ബോളിൽ മൂന്ന് ഫോറും ഒരു സിക്സ് അടക്കം 23 റൺസാണ് നേടിയത്. എന്നാൽ കൃനാൾ പാണ്ട്യയുടെ ബോളിൽ ഒരു റിവേഴ്‌സ് സ്വീപ് കളിക്കാനുള്ള ശ്രമത്തിനിടയിൽ മാക്സ്വെൽ തന്റെ വിക്കറ്റ് നഷ്ടമാക്കി.

റിവേഴ്‌സ് സ്വീപ്പ് ഷോട്ടിൽ കൂട ഫോർ നേടാനുള്ള മാക്സ്വെൽ ശ്രമം ഹോൾഡറുടെ കൈകളിൽ ഒതുങ്ങി.വായുവിൽ പറന്ന് നിന്ന ജൈസൺ ഹോൾഡർ ഒരുവേള പറവകളെ ഓർമിപ്പിക്കും വിധത്തിലാണ് ക്യാച്ച് നേടിയത്. ഹോൾഡറുടെ ഈ സൂപ്പർ ക്യാച്ച് മാക്സ്വെല്ലിൽ പോലും ഒരുവേള ഞെട്ടൽ സൃഷ്ടിച്ചു.