ഐപിൽ മെഗാതാരലേലത്തിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോൾ ടീമുകൾ എല്ലാം തന്നെ മികച്ച സ്‌ക്വാഡിനെ തന്നെ ആദ്യം തിരഞ്ഞെടുക്കാൻ കഴിഞ്ഞുള്ള ആത്മവിശ്വാസത്തിലാണ്. എന്നാൽ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ലേലത്തിന്റെ ഒന്നാം ദിനം ഞെട്ടിച്ചത് ചെന്നൈ സൂപ്പർ കിങ്ങ്സിന്‍റെ ഒരു സർപ്രൈസ് നീക്കമാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് കിരീട നേട്ടങ്ങളിൽ എല്ലാം തന്നെ നിർണായക ഘടകമായ സീനിയർ താരമായ ഫാഫ് ഡൂപ്ലസ്സിസ്സിനെ അവർ ഒഴിവാക്കിയത് തന്നെയാണ്.മെഗാ താരലേലത്തിൽ ഉറപ്പായും ചെന്നൈ ടീം സ്വന്തമാക്കുമെന്ന് കരുതിയ ഡൂപ്ലസ്സിനെ ബാംഗ്ലൂർ ടീം 7 കോടിക്ക് സ്‌ക്വാഡിലേക്ക് വിളിച്ചെടുത്തു. സീനിയർ താരമായ ഡൂപ്ലസ്സിസ് സേവനം തങ്ങൾക്ക് ടോപ് ഓർഡറിൽ മികവ് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകർ.
എന്നാൽ ഡൂപ്ലസ്സിനെ ചെന്നൈ സൂപ്പർ കിംഗ്സ് ടീം ലേലത്തിലും സ്വന്തമാക്കാതെ നഷ്ടമാക്കിയത് വിമർശനങ്ങൾക്ക് കൂടി കാരണമായി മാറുമ്പോൾ ബാംഗ്ലൂർ ടീം ഒന്നാം ദിനത്തിലെ ലേലത്തിൽ നേടിയ ഏറ്റവും പ്ലസ് പോയിന്റ് ഇതാണെന്ന് പറയുകയാണ് മുൻ താരങ്ങൾ അടക്കം. ഡൂപ്ലസ്സിസ് വരവിനെ കുറിച്ചു ഇപ്പോൾ വളരെ ഏറെ വാചാലനാകുകയാണ് മുൻ സൗത്താഫ്രിക്കൻ താരമായ ക്രിസ് മോറിസ്.സൗത്താഫ്രിക്കൻ കുപ്പായം അഴിച്ചുവെച്ച ഡൂപ്ലസ്സിസിന് തീർച്ചയായും ബാംഗ്ലൂർ ടീമിന് പ്രഥമ കിരീടം നൽകും എന്നാണ് ക്രിസ് മോറിസിന്‍റെ പ്രവചനം.
“എന്താണോ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനായി ഡൂപ്ലസ്സിസ് നിർവഹിച്ചത് ആ റോൾ തന്നെയാകും ബാംഗ്ലൂരിൽ വീണ്ടും ഡൂപ്ലസ്സിസ് കൈകാര്യം ചെയ്യുക. ഏറെ വർഷം ഡിവില്ലെഴ്സ് ബാംഗ്ലൂരിനായി ഭംഗിയായി നിർവഹിച്ച റോളുകൾ ഫാഫിൽ നിന്നും പ്രതീക്ഷിക്കാനും സാധിക്കും “മോറിസ് അഭിപ്രായപ്പെട്ടു. അതേസമയം ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനോടുള്ള ഫാഫ് സ്നേഹവും ആത്മബന്ധവും തുറന്ന് പറഞ്ഞുള്ള ഡൂപ്ലസ്സിസ് ഭാര്യയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലായി മാറി കഴിഞ്ഞു.