ധോണിയേക്കാള്‍ കൂടുതല്‍ പ്രതിഫലം. റെക്കോഡുകള്‍ ഭേദിച്ച് ദീപക്ക് ചഹര്‍

skysports chennai super kings 5344359 1

2022 ഐപിഎല്ലിനു മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ ഇന്ത്യന്‍ പേസ് ബോളര്‍ ദീപക്ക് ചഹറിനെ 14 കോടി രൂപക്കാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. 2016 ല്‍ പൂനൈക്ക് വേണ്ടി ഐപിഎല്‍ അരങ്ങേറ്റം നടത്തിയ ദീപക്ക് ചഹര്‍ 2018 ല്‍ 80 ലക്ഷത്തിനു ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തി. പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ നല്‍കാനും ലോവര്‍ ഓഡറില്‍ വമ്പന്‍ അടികള്‍ക്ക് കഴിവുള്ളതമാണ് താരത്തിനു വേണ്ടി വമ്പന്‍ തുക മുടക്കേണ്ടി വന്നത്.

ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ ഏറ്റവും വിലപിടിപ്പുള്ള ഇന്ത്യന്‍ ബോളറാണ് ദീപക്ക് ചഹര്‍. ദീപക്ക് ചഹറിനു വേണ്ടി ഡല്‍ഹിയും ഹൈദരബാദും തമ്മിലായിരുന്നു പോരാട്ടം. എന്നാല്‍ 11 കോടി എത്തിയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് രംഗത്ത് എത്തി. ഒടുവില്‍ ധോണിയുടെ പ്രതിഫലത്തേക്കാള്‍ 2 കോടി രൂപ അധികം ദീപക്ക് ചഹറിനു നല്‍കേണ്ടി വന്നു. ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുടക്കിയ ഏറ്റവും കൂടിയ തുകയും ഇതാണ്.

ദീപക്ക് ചഹറിന്‍റെ കഴിവ് എല്ലാവരും അറിഞ്ഞു എന്നാണ് ദീപക്കിന്‍റെ പിതാവും കോച്ചുമായ ലോകേന്ദ്ര സിങ്ങ് പറഞ്ഞത്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ എത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ടീം മാനേജ്മെന്‍റ് അറിയിച്ചിരുന്നതായും വെളിപ്പെടുത്തി.

Read Also -  സഞ്ജുവിന്റെ ത്രോ തടഞ്ഞ് ജഡേജ, ഫീൽഡിങ് തടസപ്പെടുത്തിയതിന്റെ പേരിൽ പുറത്ത്..

63 മത്സരങ്ങളിലായി 59 വിക്കറ്റാണ് ദീപക്ക് ചഹറിന്‍റെ നേട്ടം. 7.8 എക്കോണമിയില്‍ പന്തെറിയുന്ന താരം പവര്‍പ്ലയില്‍ വിക്കറ്റ് നേടിതരാന്‍ മിടുക്കനാണ്. ഐപിഎല്ലില്‍ ഇതുവരെ ദീപക്ക് ചഹറിന്‍റെ ബാറ്റിംഗ് പ്രകടനങ്ങള്‍ കണ്ടട്ടില്ലാ. എന്നാല്‍ ഇക്കഴിഞ്ഞ ഇന്ത്യയുടെ മത്സരങ്ങളില്‍ ലോവറില്‍ ഓഡറില്‍ മികച്ച പ്രകടനം നടത്തിയിരുന്നു


Scroll to Top