ഐപിൽ പതിനഞ്ചാം സീസണിൽ പ്ലേയോഫ് സ്വപ്നം കാണുന്ന ബാംഗ്ലൂർ ടീമിന് കനത്ത തിരിച്ചടി നൽകിയാണ് പഞ്ചാബ് കിങ്‌സ് ടീം ഫാഫ് ഡൂപ്ലസ്സിസിനും സംഘത്തിനും എതിരെ ജയം സ്വന്തമാക്കിയത്. ഇന്നലെ നടന്ന കളിയിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പഞ്ചാബ് ടീം എല്ലാ അർഥത്തിലും തിളങ്ങിയപ്പോൾ ബാംഗ്ലൂർ ടീം മറ്റൊരു വമ്പൻ തോൽവി വഴങ്ങി.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 208 റൺസ് എന്നുള്ള ടോട്ടലിലേക്ക് എത്തിയപ്പോൾ മോശം പ്രകടനം പ്രകടനം പുറത്തെടുത്ത ബാംഗ്ലൂർ പേസർ ഹേസൽവുഡ്, ടീമിന് നിരാശ മാത്രം സമ്മാനിച്ചു. കളിയിൽ പഞ്ചാബ് കിംഗ്സ് ബാറ്റ്സ്മാന്മാർ അധിപത്യം സ്ഥാപിച്ചപ്പോൾ വിക്കറ്റൊന്നും നേടിയില്ലെന്ന് മാത്രമല്ല 64 റൺസാണ് നാല് ഓവറിൽ താരം വഴങ്ങിയത്.
ഈ ഒരു പ്രകടനത്തോടെ ഐപിഎല്ലിലെ മറ്റൊരു നാണക്കേട് ഹേസൽവുഡ് തലയിലായി.ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ബാംഗ്ലൂരിലേക്ക് ഇത്തവണ മെഗതാരാ ലേലത്തിൽ കൂടി ബാംഗ്ലൂർ ടീമിലേക്ക് എത്തിയ ഹേസൽവുഡ് മികച്ച ബൗളിംഗ് പ്രകടനം തന്നെയാണ് ഈ സീസണിൽ പുറത്തെടുത്തത്. എന്നാൽ ഇന്നലെ തീർത്തും നിരാശനായി മാറിയ താരം 64 റൺസ് വഴങ്ങി ഐപിഎല്ലിൽ ഒരു ബാംഗ്ലൂർ താരത്തിന്റെ ഏറ്റവും മോശം ബൌളിംഗ് പ്രകടനത്തിന് ഉടമയായി മാറി.
ഐ പി എല്ലിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ബാംഗ്ലൂർ ബൗളർ എന്നൊരു നാണക്കേടിന്റെ റെക്കോർഡാണ് ഹേസൽവുഡ് ഇന്നലെ നേടിയത്. നേരത്തെ 2016ലെ ഐപിൽ സീസണിൽ 61 റൺസ് വഴങ്ങിയ വാട്സണിന്‍റെ റെക്കോർഡാണ് പേസർ ഹേസൽവുഡ് മറികടന്നത്. 2019ലെ ഐപിൽ സീസണിൽ നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാലോവറിൽ 61റൺസ് വഴങ്ങിയ ടിം സൗത്തീയും ഈ നേട്ടത്തിൽ ഒന്നാമതായിരുന്നു.