കൗണ്ടി ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ചേതേശ്വർ പൂജാരയുടെ തിരിച്ചുവരവിൻ്റെ സാധ്യതകളെക്കുറിച്ച് സുനിൽ ഗവാസ്കർ.

images 31 1

കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുകയാണ് ചേതേശ്വർ പൂജാര. മോശം ഫോമിനെ തുടർന്ന് ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും സീനിയര്‍ താരത്തെ പുറത്താക്കിയിരുന്നു.

ഇപ്പോഴിതാ രണ്ട് ഡബിൾ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും അടക്കം മികച്ച തിരിച്ചുവരവാണ് താരം നടത്തിയിരിക്കുന്നത്. താരത്തിൻ്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിനെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരമായ സുനിൽ ഗവാസ്ക്കർ.

images 33


“കഴിഞ്ഞ വർഷത്തെ ടെസ്റ്റ് വേൾഡ് ചാമ്പ്യൻഷിപ്പിന് മുമ്പ് ഇംഗ്ലണ്ടിൽ ന്യൂസിലാൻഡ് രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചിരുന്നു. അതുകൊണ്ടുതന്നെ ചാമ്പ്യൻഷിപ്പ് ഫൈനലിൽ അവർക്ക് കാര്യങ്ങൾ എളുപ്പമായി. മഴ പെയ്തിട്ടും അവർക്ക് സാഹചര്യം അനുയോജ്യമായിരുന്നു. ഇംഗ്ലണ്ട് പിച്ചുകളിൽ പുജാര ബാറ്റ് ചെയ്യാൻ പഠിച്ചു കഴിഞ്ഞു.

images 34 1

എന്നാൽ ടെസ്റ്റ് ബൗളിങ് അറ്റാക്കും കൗണ്ടി ബൗളിങ് ആക്രമണവും വ്യത്യസ്തമാണ്. രണ്ടോ മൂന്നോ വർഷങ്ങൾക്കുശേഷം ടീമിലേക്ക് തിരിച്ചുവരുന്നത് പോലെയല്ല. ഇതു വെറും ആറോ ഏഴോ മാസങ്ങൾ കൊണ്ടാണ്. കഴിഞ്ഞ സെപ്റ്റംബർ വരെ അവൻ ടീമിൽ ഉണ്ടായിരുന്നു. ന്യൂസിലാൻഡിനെതിരെയും സൗത്താഫ്രിക്കക്കെതിരെയും നടന്ന ടെസ്റ്റ് പരമ്പരയിലും അവൻ ടീമിൻ്റെ ഭാഗമാണ്.

Read Also -  കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.
images 32 2

കഴിഞ്ഞ ജനുവരി മുതൽ അവൻ ടീമിലുണ്ട്, അതുകൊണ്ടുതന്നെ അവനെ എന്തായാലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണം. ബൗളർമാരോട് പൊരുതി അവസാനം വരെ നിൽക്കാനുള്ള അവൻ്റെ കഴിവ് അനിവാര്യമാണ്. കൗണ്ടി ക്രിക്കറ്റ് അവൻ്റെ സ്ട്രൈക്ക് റേറ്റ് നല്ലതാണ്.”-സുനിൽ ഗവാസ്കർ പറഞ്ഞു.

Scroll to Top