ഓള്‍ടൈം ടി20 ഇലവനെ തിരഞ്ഞെടുത്ത് എവിന്‍ ലൂയിസ്. ടീമില്‍ 5 ഇന്ത്യന്‍ താരങ്ങള്‍

എക്കാലത്തെയും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ് താരം എവിന്‍ ലൂയിസ്. രാജസ്ഥാന്‍ റോയല്‍സ് പുറത്തിറക്കിയ വീഡിയോയിലാണ് ലൂയിസ് ഓള്‍ടൈം ഇലവനെ പ്രഖ്യാപിച്ചത്. വിന്‍ഡീസ് ഓപ്പണറുടെ ടീമില്‍ 5 ഇന്ത്യന്‍ താരങ്ങളാണ് ഇടം പിടിച്ചത്. സ്വന്തം രാജ്യത്ത് നിന്നും മൂന്നു പേരെ തിരഞ്ഞെടുത്ത ലൂയിസ് സൗത്താഫ്രിക്ക, അഫ്ഗാനിസ്താന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ഓരോ താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തി.

ടി20 ക്രിക്കറ്റിലെ ബോളര്‍മാരുടെ പേടി സ്വപ്നമായ ക്രിസ് ഗെയ്ലിനൊപ്പം ഓപ്പണറായി എത്തുന്നത് ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയാണ്. മൂന്നാമതായി ബാറ്റ് ചെയ്യാന്‍ എത്തുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയാണ്. ഇതിഹാസ താരം ഏബി ഡീവില്ലേഴ്സിനെയാണ് നാലാം സ്ഥാനത്ത് തിരഞ്ഞെടുത്തത്.

അഞ്ച് മുതല്‍ ഏഴ് വരെ സ്ഥാനങ്ങളിലുള്ളത് വെസ്റ്റ് ഇന്‍ഡീസ്  ഓള്‍റൗണ്ടര്‍ പൊള്ളാര്‍ഡ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, കരീബിയന്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ എന്നിവരാണ്. ടീമിനെ നയിക്കുന്നത് മഹേന്ദ്ര സിങ്ങ് ധോണിയാണ്.

ബാറ്റിംഗ് അവിടെ അവസാനിക്കുന്നില്ലാ. വാലറ്റത്ത് ബാറ്റ് ചെയ്യാനും സ്പിന്‍ ദൗത്യവും ഏല്‍പ്പിച്ചിരിക്കുന്നത് രവീന്ദ്ര ജഡേജയേയാണ്. അഫ്ഗാന്‍ സ്പിന്നര്‍ റാഷീദ് ഖാനാണ് ടീമിലെ മറ്റൊരു സ്പിന്നര്‍. ടീമിന്‍റെ പേസ് ബൗളിംഗ് നയിക്കുന്നത് ജസ്പ്രീത് ബൂംറയാണ്. ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കാണ് മറ്റൊരു പേസര്‍.

Evin Lewis’ all-time T20 XI: Chris Gayle, Rohit Sharma, Virat Kohli, AB de Villiers, Kieron Pollard, MS Dhoni (c and wk), Andre Russell, Ravindra Jadeja, Rashid Khan, Jasprit Bumrah, Mitchell Starc