ടീമിനെ മുന്നിൽ നിന്ന് നയിച്ച് ഇയാൻ മോർഗൻ :കുട്ടി ക്രിക്കറ്റിലെ അപൂർവ്വ റെക്കോർഡും സ്വന്തം

ഒടുവിൽ ബാറ്റിങ്ങിൽ  ടീമിനെ മുന്നിൽ നിന്ന് നയിച്ച് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ക്യാപ്റ്റൻ ഇയാൻ മോർഗൻ . മോർഗൻ പുറത്താവാതെ നിന്ന മത്സരത്തിൽ ഐപിഎല്ലില്‍ കിംഗ്‌സ് പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ച് വിക്കറ്റ് ജയം. അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന കൊല്‍ക്കത്ത 16.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (പുറത്താവാതെ 47), രാഹുല്‍ ത്രിപാഠി (41) എന്നിവരാണ് കൊല്‍ക്കത്തയ്ക്ക് രണ്ടാം ജയം സമ്മാനിച്ചത്. നേരത്തെ പ്രസിദ്ധ് കൃഷ്ണയുടെ മൂന്ന് വിക്കറ്റുകളും സുനില്‍ നരെയ്ന്‍, പാറ്റ് കമ്മിന്‍സ് എന്നിവരുടെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ  പ്രകടനങ്ങളുമാണ് പഞ്ചാബിനെ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയത് .

ടി:20 ഫോർമാറ്റിലും അപൂർവ്വ റെക്കോർഡും മോർഗൻ മത്സരത്തിൽ സ്വന്തമാക്കി .ടി:20 ഫോർമാറ്റിൽ 7000 റൺസ് സ്വന്തമാക്കിയ നാലാമത്തെ ഇംഗ്ലീഷ് താരമായി മോർഗൻ .അലെക്‌സ് ഹെയ്ല്‍സ്,ലൂക്ക് റൈറ്റ്,രവി ബൊപാര എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ .

ഇന്നലെ പഞ്ചാബ് എതിരെ 40 പന്തിൽ  പുറത്താവാതെ 4 ബൗണ്ടറികളും രണ്ട്  സിക്‌സറുമടക്കമാണ് താരം  47 റൺസ് അടിച്ചെടുത്തത്  .താരം തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയതും .ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ ആദ്യമായാണ് മോര്‍ഗന് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത് .മുൻപ് 2015ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്   ടീമിന് വേണ്ടി  കളിക്കവെയാണ് താരം അവസാനമായി മാൻ  ഓഫ് ദി മാച്ച് പുരസ്ക്കാരം സ്വന്തമാക്കിയത് .

Previous articleഅവൻ വെറും ജഡേജയല്ല : സ്റ്റാർ ആൾറൗണ്ടർക്ക് പുതിയ വിശേഷണം നൽകി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി
Next articleപൂജ്യത്തിൽ പുറത്തായി ഗെയിലും നരെയ്നും : ഡക്ക് നേട്ടത്തിൽ ഇരുവർക്കും പുതിയ റെക്കോർഡ്