പൂജ്യത്തിൽ പുറത്തായി ഗെയിലും നരെയ്നും : ഡക്ക് നേട്ടത്തിൽ ഇരുവർക്കും പുതിയ റെക്കോർഡ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം  സീസണില്‍ തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് .ഇന്നലെ മൊട്ടേറെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ  അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് ടീമിനെ  കൊൽക്കത്ത  തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍  വെറും 123 റൺസ് മാത്രം നേടിയപ്പോൾ  മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ  കെകെആര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ടീമിനെ മുന്നില്‍ നിന്ന് നയിച്ച ഓയിന്‍ മോര്‍ഗനാണ് (47*) കളിയിലെ   മാൻ ഓഫ് ദി  മാച്ച് .

എന്നാൽ മത്സരത്തിൽ കൊൽക്കത്ത നിരയിൽ  സുനില്‍ നരെയ്നും പഞ്ചാബ് കിങ്സിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ക്രിസ് ഗെയിലും പൂജ്യത്തിൽ പുറത്തായി .
ഇരുവരും ടി:20 ക്രിക്കറ്റിൽ പുതിയ  നാണക്കേടിന്റെ റെക്കോർഡുകളും സ്വന്തം പേരിലാക്കി .ഇന്നലെ
കെകെആറിനെതിരേ നേരിട്ട ആദ്യ പന്തിലാണ് ഗെയ്ല്‍ പുറത്തായത്. ശിവം മാവിക്കായിരുന്നു വിക്കറ്റ്. ടി:20 ക്രിക്കറ്റ് കരിയറിൽ 29ാം തവണയാണ് ഗെയ്ൽ  പൂജ്യത്തിന് പുറത്താവുന്നത് .ഇതോടെ ടി20യില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന താരമായി യൂണിവേഴ്സൽ ബോസ് മാറി .28 തവണ പൂജ്യത്തിൽ പുറത്തായ ഡ്വെയ്ന്‍ സ്മിത്തിനെയാണ് ഗെയ്ൽ മറികടന്നത് .

അതേസമയം നേരിട്ട ആദ്യ പന്തിൽ ഗെയ്ൽ ഐപിഎല്ലിൽ പുറത്താവുന്നത് ഇത് രണ്ടാം തവണ മാത്രമാണ് .ഇന്നലെ
കൊൽക്കത്ത നിരയിൽ നാലാമനായി ബാറ്റിങ്ങിനിറങ്ങിയ സുനിൽ നരെയ്ന്‍ ഇത് 10ാം തവണയാണ് ഐപിഎല്ലില്‍ പൂജ്യത്തിന് പുറത്തായി മടങ്ങുന്നത് .
ഇതോടെ ഗൗതം ഗംഭീറിനൊപ്പം കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന കെകെആര്‍ താരമായി നരെയ്ന്‍ മാറി.
ഇത്തവണ ഐപിൽ സീസണിൽ  പഴയ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുക്കാൻ
സുനില്‍ നരെയ്ന്‍ സാധിച്ചിട്ടില്ല .