സൗത്താഫ്രിക്കയെ ചെറിയ സ്കോറില്‍ പുറത്താക്കി. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്

സൗത്താഫ്രിക്കകെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ലീഡിലേക്ക്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 151 റണ്‍സിനു മറുപടിയായി ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 111 എന്ന നിലയിലാണ്. ജോണി ബെയര്‍സ്റ്റോ (38) സാക്ക് ക്രൗളി (17) എന്നിവരാണ് ക്രീസില്‍. സൗത്താഫ്രിക്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിലേക്ക് 40 റണ്‍സാണ് ഇനിയും വേണ്ടത്.

സൗത്താഫ്രിക്കയെ 151 റണ്‍സിനു എല്ലാവരെയും പുറത്താക്കിയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് ആരംഭിച്ചത്. സൗത്താഫ്രിക്കയുടെ ടോപ്പ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ 36 റണ്‍സുമായി റബാഡയാണ് ടോപ്പ് സ്കോററായത്. മൂന്നു വിക്കറ്റ് വീതം എടുത്ത് വെറ്ററന്‍ താരങ്ങളായ സ്റ്റുവര്‍ട്ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണുമാണ് സൗത്താഫ്രിക്കയെ തകര്‍ത്തത്‌. ബെന്‍ സ്റ്റോക്ക്സ് 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റോബിന്‍സണ്‍, ജാക്ക് ലീച്ച് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

344751

ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്‍റെ തുടക്കം ദയനീയമായിരുന്നു. അലക്സ് ലീസ് (4) ഒലി പോപ്പ് (23) ജോ റൂട്ട് (9) എന്നിവര്‍ പുറത്തായതോടെ ഇംഗ്ലണ്ട് 43 ന് 3 എന്ന നിലയിലാണ്. അവിടെ നിന്നും കൂടുതല്‍ തകര്‍ച്ച വരുത്താതെ ബെയര്‍സ്റ്റോ – ക്രൗളി സംഖ്യമാണ് ആദ്യ ദിനം അവസാനിപ്പിച്ചത്.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ വിജയം സൗത്താഫ്രിക്ക സ്വന്തമാക്കിയിരുന്നു.

Previous articleചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ തീരുമാനമായി. വീണ്ടും ബയേണ്‍ – ബാഴ്സലോണ പോരാട്ടം
Next articleവീരാട് കോഹ്ലിയുടൊപ്പം ഫോട്ടോ വേണം. പാക്കിസ്ഥാനില്‍ നിന്നും എത്തിയ ആരാധകനെ സെക്യൂരിറ്റി ഗാര്‍ഡ് തടഞ്ഞു. പിന്നീട് സാഫല്യം