2022 ഐസിസി ടി20 കിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്. മെല്‍ബണില്‍ നടന്ന പോരാട്ടത്തില്‍ 5 വിക്കറ്റിന്‍റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം 19 ഓവറിലാണ് മറികടന്നത്. പാക്ക് പേസ് ബൗളിംഗിനെ ചെറുത്ത് നിന്ന ബെന്‍ സ്റ്റോക്ക്സാണ് ഇംഗ്ലണ്ടിനെ കിരീടത്തില്‍ എത്തിച്ചത്.
ഇത് ഇംഗ്ലണ്ടിന്‍റെ രണ്ടാം ടി20 കിരീടമാണ്. ഇതിനു മുന്‍പ് 2010 ലാണ് ഇംഗ്ലണ്ട് ലോകകപ്പ് സ്വന്തമാക്കിയത്.
ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കാനെത്തിയ പാക്കിസ്ഥാന്‍ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന്‍റെ വിക്കറ്റെടുത്തു. കഴിഞ്ഞ മത്സരത്തിലെ ഹീറോയായ അലക്സ് ഹെയ്ല്‍സിനെ (1) ബൗള്‍ഡാക്കിയതിനു പിന്നാലെ സാള്‍ട്ടിനെയും (10) ബട്ട്ലറെയും (26) റൗഫ് പുറത്താക്കിയതോടെ പാക്കിസ്ഥാന് പ്രതീക്ഷയായി. ഹാരി ബ്രൂക്കും – ബെന്‍ സ്റ്റോക്ക്സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ മുന്‍പോട്ട് നയിച്ചെങ്കിലും ഷഡബ് ഖാന്‍ കൂട്ടുകെട്ട് തകര്‍ത്തു.
23 പന്തില്‍ 20 റണ്‍സ് നേടിയ ബ്രൂക്ക്സിനെ ഷഹീന്‍റൈ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട് പാക്കിസ്ഥാന്‍ ബോളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ 5 ഓവറില്‍ 41 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ഷഹീന്‍ അഫ്രീദി പരിക്കേറ്റത് തിരിച്ചടിയായി. ഒരു ബോള്‍ എറിഞ്ഞ് അഫ്രീദി മടങ്ങിയപ്പോള്‍ ശേഷം എറിഞ്ഞ ഇഫ്തികറെ സിക്സും ഫോറും സ്റ്റോക്ക്സ് അടിച്ചു.
അടുത്ത ഓവറില്‍ വസീമിനെ തുടര്‍ച്ചയായി ബൗണ്ടറിയടിച്ച് മൊയിന്‍ അലിയും കൂടെ ചേര്‍ന്നു. പിന്നാലെ അനായാസം ഇംഗ്ലണ്ട് വിജയം നേടിയെടുത്തു.
ബെന്‍ സ്റ്റോക്ക്സ് 49 പന്തില്‍ 5 ഫോറും 1 സിക്സുമായി 52 റണ്‍സ് നേടി. മൊയിന്‍ അലി 13 പന്തില്‍ 19 റണ്‍സ് നേടി പുറത്തായി
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസാണെടുത്തത്. 28 പന്തിൽ 38 റൺസെടുത്ത ഷാൻ മസൂദാണു പാക്കിസ്ഥാൻ നിരയിലെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം 28 പന്തിൽ 32 റൺസെടുത്തു. ഷഡബ് ഖാൻ (14 പന്തിൽ 20), മുഹമ്മദ് റിസ്‍വാൻ (14 പന്തിൽ 15) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ.
ആദ്യ പതിനൊന്ന് ഓവറില്‍ 84 റണ്‍സ് നേടിയ പാക്കിസ്ഥാനു പിന്നീടുള്ള 9 ഓവറില്‍ 53 റണ്‍സ് മാത്രമാണ് നേടാനായത്. ഇംഗ്ലണ്ടിനായി സാം കറൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആദില്‍ റാഷിദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ടു വിക്കറ്റു വീതവും ബെൻ സ്റ്റോക്സ് ഒരു വിക്കറ്റും നേടി