കമന്‍റേറ്ററില്‍ നിന്നും ❛പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ്❜ ടൂര്‍ണമെന്‍റിലെ താരം സര്‍പ്രൈസ്.

2022 ഐസിസി ടി20 ലോകകപ്പ് ഇംഗ്ലണ്ടിനു സ്വന്തം. ഫൈനല്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെ 5 വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 19 ഓവറില്‍ ബെന്‍ സ്റ്റോക്ക്സിന്‍റെ അര്‍ദ്ധസെഞ്ചുറി കരുത്തില്‍ വിജയം കണ്ടെത്തി.

ടൂര്‍ണമെന്‍റിലെ താരമായി ഇംഗ്ലണ്ട് ബൗളര്‍ സാം കരനെയാണ് തിരഞ്ഞെടുത്തത്. ടൂര്‍ണമെന്‍റില്‍ 6 മത്സരങ്ങളില്‍ നിന്നായി 13 വിക്കറ്റാണ് താരം വീഴ്ത്തിയത്. 11.38 ആവറേജില്‍ 6.52 എക്കോണമിയിലാണ് ഇംഗ്ലണ്ട് താരം പന്തെറിഞ്ഞത്. ഇതാദ്യമായാണ് ഒരു സ്പെഷ്യലിസ്റ്റ് ബൗളര്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്‍റ് സ്വന്തമാക്കുന്നത്.

349240

ഫൈനല്‍ പോരാട്ടത്തിലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സാം കരനെയായിരുന്നു. മത്സരത്തില്‍ 4 ഓവറില്‍ 12 റണ്‍സ് വഴങ്ങി മാത്രം 3 വിക്കറ്റാണ് ഇംഗ്ലണ്ട് താരം നേടിയത്. 2021 ടി20 ലോകകപ്പില്‍ സാം കരന്‍ ഭാഗമായിരുന്നില്ലാ. താരം അന്ന് ടിവി കമന്‍ററിയുടെ ഭാഗമായിരുന്നു.

FhcUwj4agAAYax