ഇംഗ്ലണ്ട് പരമ്പരക്ക് മുന്‍പേ തിരിച്ചടി. ശുഭ്മാന്‍ ഗില്ലിനു പരിക്ക്.

ഇംഗ്ലണ്ടും ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ഒരു മാസം മാത്രമാണുള്ളൂ. പക്ഷേ ഇന്ത്യക്ക് തിരിച്ചടിയായി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍ ആദ്യ ടെസ്റ്റ് മത്സരത്തില്‍ നിന്നും പുറത്തായേക്കും. ടെസ്റ്റ് ടീം ഓപ്പണറായ ശുഭ്മാന്‍ ഗില്ലിനു പരിക്കേറ്റെന്നും, പരിക്കിന്‍റെ ഗൗരവം കണക്കിലെടുത്ത് പരമ്പര മുഴുവന്‍ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്ട്രേലിയന്‍ പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചില്ലാ. മോശം ഫോം ലോകടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും തുടര്‍ന്നു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ഓപ്പണറായി എത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത ഉണ്ടായിരുന്നത് ശുഭ്മാന്‍ ഗില്ലിനാണ്.

പരിക്കുണ്ടെങ്കിലും ശുഭ്മാന്‍ ഗില്ലിനു ഇന്ത്യന്‍ ടീമിനൊപ്പം തുടരും. പരമ്പരയുടെ മധ്യത്തില്‍ ശുഭ്മാന്‍ ഗില്ലിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. ശുഭ്മാന്‍ ഗില്ലിനു പകരക്കാരായി രണ്ട് ഓപ്പണര്‍മാര്‍ ഇന്ത്യന്‍ സ്ക്വാഡിലുണ്ട്. മായങ്ക് അഗര്‍വാള്‍, കെല്‍ രാഹുല്‍ എന്നിവര്‍ ഇന്ത്യന്‍ സ്ക്വാഡിലുള്ളത് ഇന്ത്യന്‍ ടീമിനു ആശ്വാസമാണ്‌.