ഷാക്കിബിന്റെ മോശം പ്രവർത്തി :കടുത്ത തീരുമാനവുമായി അമ്പയർ

IMG 20210630 234349

ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു നാണക്കേടായി ആഴ്ചകൾ മുൻപ് നടന്ന ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ഒരു മത്സരം മാറിയിരുന്നു. ബംഗ്ലാദേശ് ടീമിലെ സ്റ്റാർ താരമായ ഷാക്കിബ് അൽ ഹസന്റെ ഒരു മോശം പ്രവർത്തിയാണ് ക്രിക്കറ്റ്‌ ലോകത്ത് ഏറെ ചർച്ചയും ഒപ്പം ഏറെ വിവാദവും സൃഷ്ടിച്ചത്. ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം അതിരൂക്ഷ വിമർശനം ഉന്നയിച്ച ഈ സംഭവത്തിന് പിന്നാലെ ഇപ്പോൾ വീണ്ടും വാർത്തയായി മാറുന്നത് ആ ഒരു മത്സരത്തിൽ തെറ്റായ തീരുമാനത്തിന്റെ പേരിലും കുപ്രസിദ്ധി നേടിയ അമ്പയർ മോനിറുസ്സമാനാണ്. ബംഗ്ലാദേശിലെ ചില താരങ്ങളുടെ മോശം തീരുമാനത്തിന്റെ പേരിൽ അദ്ദേഹം അമ്പയറിങ് ജോലിയും മതിയാക്കാൻ തീരുമാനിച്ചു .വൈകാതെ ഐസിസിയുടെ അമ്പയറിങ് പാനലിൽ സ്ഥാനം ലഭിക്കുമെന്ന് കരുതപ്പെടുന്ന അദേഹത്തിന്റെ തീരുമാനം ആരാധകരെ കൂടാതെ ഇപ്പോൾ ബംഗ്ലാദേശ് ക്രിക്കറ്റ്‌ ബോർഡിനും തിരിച്ചടിയാണ്.

നേരത്തെ ധാക്ക പ്രീമിയർ ലീഗ് ടി:20യിൽ മത്സരം നിയന്ത്രിച്ച മോനിറുസ്സമാനോട് ബംഗ്ലാദേശ് ദേശീയ ടീമിലെ സീനിയർ താരങ്ങളായ ഷാക്കിബ്, മഹമ്മദുള്ള എന്നിവർ മോശമായി പെരുമാറിയെന്ന് ബംഗ്ലാദേശ് ആരാധകരും തുറന്ന് സമ്മതിക്കുന്നു. “ബംഗ്ലാദേശ് ക്രിക്കറ്റ്‌ ബോർഡിന്റെ ജീവനക്കാരൻ അല്ലാത്ത താൻ ചെറിയ ശമ്പളം വാങ്ങിയാണ് പല മത്സരങ്ങളിലും അമ്പയർ ജോലിയിൽ ഏറെ ഭംഗിയായി എല്ലാം നിയന്ത്രിക്കുന്നത് പക്ഷേ ഇത്തരത്തിലുള്ള അവഗണനകൾ മനസ്സിനെ വേദനിപ്പിക്കും “അദ്ദേഹം അഭിപ്രായം വിശദമാക്കി.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

നിലവിൽ ഐസിസിയുടെ എമർജിങ് പാനലിൽ അംഗമായ മോനിറുസ്സമാൻ മാച്ച് ഫീ പോലും പലപ്പോഴു താൻ അടക്കം അമ്പയർമാർക്ക് ലഭിക്കാറില്ല എന്നും തുറന്ന് പറഞ്ഞു ” ഏത് അമ്പയർമാരും തെറ്റിൽ എത്തിയേക്കാം.അമ്പയർമാർ മത്സരത്തിൽ തെറ്റുകൾ നടത്തിയെങ്കിൽ പോലും താരങ്ങൾ പെരുമാറേണ്ട രീതി ഇതല്ല. ചെറിയ ശമ്പളത്തിനായി ഇത്ര വിഷമങ്ങൾ സഹിക്കേണ്ട എന്നാണ് ഉറച്ച തീരുമാനം”അദ്ദേഹം വിമർശനം കൂടുതൽ കടുപ്പിച്ചു. നേരത്തെ ലീഗിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബും അബഹാനി ലിമിറ്റഡ് ടീമും തമ്മിൽ നടന്ന മത്സരത്തിൽ ബൗളറായ ഷാക്കിബ് അമ്പയർ താൻ വിക്കറ്റിനായി അപ്പീൽ ചെയ്തിട്ട് അത് അനുവദിക്കാത്തതിലുള്ള ദേഷ്യത്തിൽ പ്രകോപിതനായി സ്റ്റമ്പ് തകർക്കുകയും അമ്പയർ മോനിറുസ്സമാനെ വളരെ ഏറെ പ്രകോപനമായ രീതിയിൽ വഴക്ക് പറയുകയും ചെയ്തു.അമ്പയറെ മോശം കാഴ്ചപ്പാടിൽ കണ്ട ഷാക്കിബിന് എതിരെ വിമർശനം ഇന്നും ശക്തമാണ്.

Scroll to Top