ആദ്യം എറിഞ്ഞിട്ടു. പിന്നെ അടിച്ചിട്ടു. ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് സമ്പൂര്‍ണ്ണ വിജയം

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 111 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കു വേണ്ടി ശിഖാര്‍ ധവാനും – രോഹിത് ശര്‍മ്മയുടേയും ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ ഇന്ത്യ വിജയം കണ്ടു. രോഹിത് ശര്‍മ്മ 58 പന്തില്‍ 76 റണ്‍സ് നേടിയപ്പോള്‍ ശിഖാര്‍ ധവാന്‍ 54 പന്തില്‍ 31 റണ്‍സ് നേടി. 6 ഫോറും 5 സിക്സും സഹിതമാണ് രോഹിത് ശര്‍മ്മയുടെ ഇന്നിംഗ്സ്

നേരത്തെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഇംഗ്ലണ്ടിനെ 110 റണ്‍സില്‍ എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് മണ്ണില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുംറയുടെ മികവിലാണ് ചെറിയ സ്കോറില്‍ പുറത്തായത്.

8 ഓവര്‍ അവസാനിച്ചപ്പോള്‍ 26 ന് 5 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അതില്‍ 4 താരങ്ങള്‍ പൂജ്യത്തിനാണ് പുറത്തായത്. ജേസണ്‍ റോയി, ജോ റൂട്ട്, ബെന്‍ സ്റ്റോക്ക്സ്, ലിയാം ലിവിങ്ങ്സ്റ്റണ്‍ എന്നിവരാണ് പൂജ്യത്തിനു പുറത്തായത്. ബെയര്‍സ്റ്റോയുടെ 20 പന്തില്‍ 7 റണ്‍ പോരാട്ടവും ബുംറയുടെ ബോളില്‍ അവസാനിച്ചു.

FB IMG 1657637450085

നിലയുറപ്പിക്കാനായി മൊയിന്‍ അലിയും (14) ജോസ് ബട്ട്ലറും(30) ശ്രമിച്ചെങ്കിലും ഇരുവരേയും പ്രസീദ്ദ് കൃഷണയും, മുഹമ്മദ് ഷാമിയും പറഞ്ഞയച്ചു. വാലറ്റത്ത് ബ്രൈഡന്‍ കാർസും(15) ഡേവിഡ് വില്ലിയും(21) ഇംഗ്ലണ്ടിനെ 100 കടത്തി. എന്നാല്‍ വീണ്ടും പന്തെറിയാനെത്തിയ ജസ്പ്രീത് ബുംറ ഇരുവരേയും മടക്കി ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

jasprit

ഇന്ത്യക്കായി ജസ്പ്രീത് ബുംറ 6 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 3 വിക്കറ്റുമായി മുഹമ്മദ് ഷാമിയും ഇംഗ്ലണ്ട് തകര്‍ച്ചയില്‍ പങ്കാളിയായി. പ്രസീദ്ദ് കൃഷ്ണ ഒരു വിക്കറ്റ് നേടി.

Previous articleബുംറക്ക് ഒത്ത കൂട്ടായി മുഹമ്മദ് ഷാമി. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ക്ക് ഉത്തരമില്ലാ. ഇന്ത്യന്‍ റെക്കോഡ് സ്വന്തം.
Next articleപുള്‍ ഷോട്ട് രാജ ! സിക്സര്‍ രാജ ! തകര്‍പ്പന്‍ റെക്കോഡുമായി രോഹിത് ശര്‍മ്മ