ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് സമ്മാനിച്ചത് ഒരുപിടി മനോഹരമായ ഓർമകൾ തന്നെയാണ്. ഒന്നാം ടെസ്റ്റ് മഴ കാരണം പൂർണ്ണമായി സമനിലയിൽ അവസാനിച്ചതിന്റെ നിരാശയിലായിരുന്ന ഇന്ത്യൻ ടീമിന് പക്ഷേ ലോർഡ്‌സിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നൽകിയത് ഏറെ മികച്ച റെക്കോർഡുകൾ. ഐതിഹാസിക ജയത്തോടെ ഇന്ത്യൻ ടീം നിർണായക ടെസ്റ്റ് പരമ്പരയിൽ 1-0ന് മുൻപിൽ എത്തുമ്പോൾ വിമർശനത്തിന്റെ എല്ലാ മുനയും നീളുന്നത് ഇംഗ്ലണ്ട് ടീമിനെതിരെ തന്നെയാണ്. അഞ്ചാം ദിനം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനും നായകൻ റൂട്ടിനും ടീം ഇന്ത്യയുടെ വാലറ്റ ബാറ്റിംഗിനെതിരെ തിളങ്ങുവാൻ കഴിഞ്ഞില്ല എന്നൊരു ആക്ഷേപം ഇതിനകം തന്നെ വളരെ അധികം ചർച്ചയായി മാറി കഴിഞ്ഞു. റൂട്ട് ക്യാപ്റ്റൻസി സ്ഥാനത്ത് നിന്നും മാറണം എന്നും ചില മുൻ താരങ്ങൾ അടക്കം അഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ ഈ ദയനീയ തോൽവിക്കുള്ള കാരണം വിശദമാക്കുകയാണ് നായകനായ ജോ റൂട്ട്.
ഒരു ക്യാപ്റ്റനെന്ന നിലയിൽ ഈ തോൽവി തന്റെ കൂടി ഉത്തരവാദിത്വത്തിലെ വൻ പാളിച്ചയാണെന്ന് പറഞ്ഞ റൂട്ട് ജയിക്കാം എന്നൊരു സാഹചര്യത്തിൽ നിന്നാണ് ഈ തോൽവിയുടെ രുചിയറിയേണ്ടി വന്നത് എന്നും വിശദമാക്കി.”ഇന്ത്യൻ ടീം ഈ ഒരു ടെസ്റ്റിൽ നന്നായി കളിച്ചുവെന്നത് നാം വിസ്മരിക്കാൻ പാടില്ല. ഒരു ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഈ തോൽവിക്ക് എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകൾ കൂടി കാരണമാണ്.ഇംഗ്ലണ്ട് ടീമിന് പക്ഷേ അഞ്ചാം ദിവസം ജയിക്കുവാൻ കഴിയും എന്നാണ് ഞങ്ങൾ കരുതിയത് പക്ഷേ ഒൻപതാം വിക്കറ്റിലെ ഷമി :ബുംറ ജോഡി മത്സരം കടുത്തതാക്കി മാറ്റി “റൂട്ട് തന്റെ നിരീക്ഷണം വ്യക്തമാക്കി.
“ഈ തോൽവിയിൽ ഞങ്ങൾക്ക് എല്ലാം വളരെ അധികം വേദനയുണ്ട്. വളരെ നിർണായകമായ ടെസ്റ്റ് പരമ്പരയിലെ ഒരു പ്രധാന ടെസ്റ്റ് മത്സരമായിരുന്നു അത്. പക്ഷേ ഇനിയും ടെസ്റ്റ് പരമ്പരയിൽ മൂന്ന് ടെസ്റ്റുകൾ അവശേഷിക്കുന്നുണ്ട്. ഏറെ വിഷമം ഉണ്ടെങ്കിലും ഇനിയും ടെസ്റ്റ് പരമ്പരയിൽ തിരികെ വരുവാൻ ഇംഗ്ലണ്ട് ടീമിന് സാധിക്കും “റൂട്ട് മുന്നറിയിപ്പ് നൽകി