ഇന്ത്യ അഹങ്കരിക്കേണ്ട, ആ ടീം ഇന്ത്യയെ തോല്പിക്കും. മുന്നറിയിപ്പ് നൽകി റിക്കി പോണ്ടിംഗ്.

ezgif 1 426f9d2e3f

2023 ഏകദിന ലോകകപ്പിൽ വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യൻ ടീം മുൻപിലേക്ക് പോകുന്നത്. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. മാത്രമല്ല നെറ്റ് റൺറേറ്റിലും ഇന്ത്യ വലിയ കുതിപ്പാണ് മത്സരങ്ങളിൽ ഉണ്ടാക്കിയത്. അതിനാൽ തന്നെ ഇത്തവണത്തെ ലോകകപ്പിൽ കിരീടം നേടാൻ വളരെ സാധ്യതയുള്ള ഒരു ടീമാണ് ഇന്ത്യ.

ഇതുവരെ ശക്തരായ ഓസ്ട്രേലിയയെയും പാക്കിസ്ഥാനെയും പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ വരാനിരിക്കുന്ന മത്സരങ്ങളിലും ഇന്ത്യ വിജയം സ്വന്തമാക്കും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ ഇന്ത്യ വലിയ രീതിയിൽ സന്തോഷിക്കേണ്ടെന്നും, ഒരു ടീമിനോട് ഇന്ത്യ തോൽക്കുമെന്നുമാണ് മുൻ ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിംഗ് ഇപ്പോൾ പറയുന്നത്.

ഇന്ത്യ ഇത്തവണത്തെ ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിനോട് പരാജയപ്പെടാനാണ് സാധ്യത എന്ന് പോണ്ടിംഗ് പറയുന്നു. നിലവിൽ അഫ്ഗാനിസ്ഥാൻ ടീമിനോട് പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് നിൽക്കുന്നത്. എന്നാൽ ഏതു വിധേനയും ഇന്ത്യയെ തോൽപ്പിക്കാൻ സാധിക്കുന്ന ടീമാണ് ഇംഗ്ലണ്ട് എന്ന് പോണ്ടിംഗ് വിലയിരുത്തുന്നു. “ഈ ലോകകപ്പിൽ വളരെ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്.

നിലവിലെ ഇന്ത്യയുടെ പ്രകടനം കണക്കിലെടുക്കുമ്പോൾ അവരെ തോൽപ്പിക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ്. വളരെ സന്തുലിതമായതും പ്രതിഭാശാലികളാൽ നിറഞ്ഞതുമായ ഒരു ടീമാണ് ഇത്തവണ ഇന്ത്യ ലോകകപ്പിനായി കെട്ടിപ്പടുത്തിരിക്കുന്നത്.”- പോണ്ടിംഗ് പറഞ്ഞു.

Read Also -  "യുവതാരങ്ങൾക്ക് കോഹ്ലി കൃത്യമായ റോൾമോഡലാണ്. അവനെ കണ്ടുപഠിക്കണം "- മുഹമ്മദ്‌ ഷാമി പറയുന്നു.

“ടോപ്പ് ഓർഡർ, മിഡിൽ ഓർഡർ, പേസ് ബോളിംഗ്, സ്പിൻ ബോളിംഗ് എന്നീ മേഖലകളിലെല്ലാം ഇന്ത്യ എല്ലാത്തരത്തിലും മികവ് പുലർത്തുന്നുണ്ട്. അതിനാൽ തന്നെ ഇത്തവണത്തെ ലോകകപ്പിൽ അവരെ പരാജയപ്പെടുത്തുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. സമ്മർദ്ദ സാഹചര്യങ്ങൾ വരുമ്പോൾ പോലും മികച്ച രീതിയിൽ അതിനെ നേരിടാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. പക്ഷേ ഈ ലോകകപ്പിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയമറിയാൻ ഒരുപാട് സാധ്യതയുണ്ട്.”- പോണ്ടിംഗ് കൂട്ടിച്ചേർത്തു.

എന്നിരുന്നാലും നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് പ്രതീക്ഷയ്ക്കൊത്ത പ്രകടനം ഇതുവരെ ഈ ലോകകപ്പിൽ കാഴ്ച വെച്ചിട്ടില്ല. ഇതുവരെ കളിച്ച 3 മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ഇംഗ്ലണ്ട് പരാജയപ്പെടുകയാണ് ഉണ്ടായത്. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോടും പിന്നീട് ദുർബലരായ അഫ്ഗാനിസ്ഥാനോടും ഇംഗ്ലണ്ട് കനത്ത പരാജയങ്ങൾ നേരിട്ടിരുന്നു. ഒരുപാട് പ്രതിഭകൾ ടീമിൽ അണിനിരക്കുന്നുണ്ടെങ്കിലും ഒരു ടീം എന്ന നിലയിൽ ഒറ്റക്കെട്ടായി മുൻപോട്ടു പോവാൻ ഇംഗ്ലണ്ടിന് സാധിക്കുന്നില്ല. മാത്രമല്ല ടീമിലെ പ്രധാന താരമായ ബെൻ സ്റ്റോക്സിന്റെ പരിക്കും ഇംഗ്ലണ്ടിനെ അലട്ടുന്നുണ്ട്.

Scroll to Top