ഇങ്ങനെ കളിച്ച് പണി തരുമെന്ന് കരുതിയില്ലാ. വെളിപ്പെടുത്തി ഇംഗ്ലണ്ട് ഓപ്പണര്‍.

ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ഇന്ത്യൻ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിന്റെയും രോഹിത് ശർമ്മയുടെയും ആക്രമണാത്മക സമീപനം തങ്ങളുടെ ടീമിനെ അത്ഭുതപ്പെടുത്തിയെന്ന് ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് വെളിപ്പെടുത്തി. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സില്‍ 246 റൺസിന് പുറത്താക്കിയ ശേഷം ഇന്ത്യൻ ഓപ്പണർമാർ 74 പന്തിൽ 80 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി.

ഇന്ത്യയിൽ തന്റെ ആദ്യ ടെസ്റ്റ് കളിക്കുന്ന ജയ്‌സ്വാൾ 70 പന്തിൽ ഒമ്പത് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 76 റൺസെടുത്തു. രോഹിത് ശര്‍മ്മയാണ് (27 പന്തില്‍ 24) പുറത്തായ ഏക ബാറ്റര്‍.

GErjSaeaQAAh81Q

“ഇന്ന് ഞങ്ങൾക്ക് മൂന്നോ നാലോ വിക്കറ്റ് അവിടെ എളുപ്പത്തിൽ നേടാമായിരുന്നു. അത് കളി മാറ്റിമറിച്ചേനെ. അവർ ടോപ്പ് ഓഡറില്‍ കളിച്ച രീതി തികച്ചും പോസിറ്റീവായിരുന്നു. അവർ അങ്ങനെ കളിക്കുമെന്ന് ഞങ്ങൾ കരുതുയില്ല.”

മികച്ച പ്രകടനം നടത്തിയ ജയ്സ്വാളിനെ അഭിനന്ദിക്കാനും ബെന്‍ ഡക്കറ്റ് മറന്നില്ലാ.

“ഇത് ഇന്ത്യയുടെ ഹോം സാഹചര്യങ്ങളാണ്, ഇവിടെ നന്നായി കളിക്കുന്നതിൽ കുറഞ്ഞതൊന്നും അവരുടെ താരങ്ങളില്‍ നിന്ന് പ്രതീക്ഷിക്കില്ല. രോഹിത്തിന്‍റെ വിക്കറ്റ് വീണട്ടും, അവർ രണ്ടുപേരും നന്നായി സെറ്റ് ചെയ്യ്തു. നാളെ മൂന്നോ നാലോ വിക്കറ്റ്, അത്തരം നിമിഷങ്ങൾ ഉണ്ടായാൽ,. നമുക്ക് അവരെ നമ്മുടെ സ്‌കോറിനടുത്തോ അല്ലെങ്കിൽ അൽപ്പം ലീഡിലോ നിലനിർത്താൻ കഴിയുമെങ്കിൽ, ഞാൻ കരുതുന്നു. ‘കളിയിൽ നമ്മള്‍ ശരിയായ ദിശയിലാണ്,” ഇംഗ്ലണ്ട് ഓപ്പണര്‍ കൂട്ടിച്ചേർത്തു.

england 2023

ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സിനെതിരെ ബാറ്റ് ചെയ്യുന്ന ഇന്ത്യ 119 ന് 1 എന്ന നിലയിലാണ്. ജയ്‌സ്വാൾ (70 പന്തിൽ 76*), ശുഭ്മാൻ ഗിൽ (43 പന്തിൽ 14*) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറിനെതിരെ 127 റൺസ് പിന്നിലാണ് ഇന്ത്യ.

Previous article5 സെഞ്ചുറിയിലൊന്നും കാര്യമില്ലാ. ട്രോഫി കിട്ടിയില്ലാ എങ്കില്‍ എന്തിനു കൊള്ളാം
Next articleഇന്ത്യന്‍ സൂപ്പര്‍ ലീഗ് : രണ്ടാം പാദ മത്സരക്രമം പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ പോരാട്ടം ഒഡീഷക്കെതിരെ.