ഇന്ത്യയാണ് കിരീടസാധ്യതയുള്ള ടീമെന്ന് മോർഗൻ :തോൽപ്പിക്കേണ്ട ടീമാണ് ഇംഗ്ലണ്ടെന്ന് കോഹ്ലി

IMG 20210716 192215

ക്രിക്കറ്റ്‌ ആരാധകർ ഏവരും നിലവിലെ വളരെയധികം ആവേശത്തിലാണ്. ടി :20 ലോകകപ്പ് ഗ്രൂപ്പ്‌ ഘട്ടത്തിലെ ടീമുകളെയും ഗ്രൂപ്പിലെ മത്സരക്രമവും ഐസിസി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ എല്ലാ ടീമുകളും ടി :20 ലോകകപ്പിനുള്ള വിശദ ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.ഏറെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ദുബായി, ഒമാൻ എന്നിവിടങ്ങളിലായി നടക്കുന്ന ടി :20 ലോകകപ്പിലെ മത്സരങ്ങൾക്ക് മുൻപ് പ്രവചനവുമായി രംഗത്ത് എത്തുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം നായകൻ ഇയാൻ മോർഗനും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും. വരാനിരിക്കുന്ന ലോകകപ്പ് ടൂർണമെന്റിൽ എല്ലാവരും ഭയക്കേണ്ട ടീമാണ് ഇന്ത്യയെന്നും ഇയാൻ മോർഗൻ അഭിപ്രായപെടുന്നു.

എന്നാൽ ഇംഗ്ലണ്ടിനെയാണ് പ്രധാനമായും തോൽപ്പിക്കേണ്ടത് എന്നാണ് നായകൻ കോഹ്ലിയുടെ അഭിപ്രായം.ഒക്ടോബർ 17 മുതൽ നവംബർ 14 വരെ നടക്കുന്ന ടി :20 ലോകകപ്പിൽ ഇന്ത്യൻ ടീം ഗ്രൂപ്പ്‌ രണ്ടിൽ പാകിസ്ഥാനൊപ്പം ഇടം പിടിച്ചപ്പോൾ ഇംഗ്ലണ്ട് മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ്‌ ഒന്നിലാണ്. ഐസിസിയുടെ ടി :20 റാങ്കിങ്ങിൽ അടക്കം മുൻപിലുള്ള മികച്ച പ്രകടനം ടി :20 ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ കാഴ്ചവെച്ച ഇംഗ്ലണ്ടിനും ഒപ്പം ഇന്ത്യൻ ടീമിനുമാണ് ആരാധകർ പലരും ഈ ലോകകപ്പിൽ കിരീട സാധ്യത കൽപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന ടി :20 പരമ്പരയിൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെ 3-2ന് തോൽപ്പിച്ച് പരമ്പര സ്വന്തമാക്കിയിരുന്നു.

See also  "എവിടെയാണ് തോറ്റത്" പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

“ഇന്ത്യ വളരെ മികച്ച ഒരു ടീമാണ്. അവർ എല്ലാ മേഖലയിലും ശക്തരാണ്.ഒരുപാട് ഡെപ്ത് കാണുവാൻ സാധിക്കുന്ന ടീം ഇന്ത്യയെ ഫേവറൈറ്റുകൾ എന്ന് നമുക്ക് നിസംശയം പറയാം.എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അവർ ഉള്ളപ്പോൾ 2019 ഏകദിന ലോകകപ്പ് പോലെ എളുപ്പമല്ല ഞങ്ങൾക്കും ഈ ടി :20 ലോകകപ്പ് “മോർഗൻ അഭിപ്രായം വിശദമാക്കി.

അതേസമയം ഇംഗ്ലണ്ടിന്റെ ശക്തികളെ പുകഴ്ത്തിയാണ് കോഹ്ലി അഭിപ്രായം വ്യക്തമാക്കിയത്.” ഇത്തവണ ടി :ട്വന്റി ലോകകപ്പിൽ എത്തുന്ന എല്ലാ ടീമുകളും ആഗ്രഹിക്കുക കരുത്തരായ ഇംഗ്ലണ്ടിനെ തോൽപ്പിക്കുകയെന്നതാണ്.നിലവിൽ ലോകത്തിലെ നമ്പർ വൺ ടീമായ ഇംഗ്ലണ്ട് ടീമിനെ തോൽപ്പിക്കാനും അവരുടെ ശക്തിയെ കുറിച്ചും എല്ലാ ടീമുകൾക്കും കൃത്യമായ ബോധ്യം ഉണ്ടാകണം “വിരാട് നയം വ്യക്തമാക്കി.

Scroll to Top