ചെപ്പോക്കിലെ പിച്ച് താൻ കളിച്ചതിൽ ഏറ്റവും മോശം പിച്ച് :രൂക്ഷ വിമർശനവുമായി ജോഫ്രെ ആർച്ചർ

ഏവരും തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം വിജയിച്ച്‌ ഇംഗ്ലണ്ട് പരമ്പരയിൽ മുൻ‌തൂക്കം നേടിയിരുന്നു .എന്നാൽ മത്സരം നടന്ന  ചെപ്പോക്കിലെ പിച്ചിനെ രൂക്ഷമായി വിമർശിച്ച്‌  ഇപ്പോൾ  രംഗത്തെത്തിയിരിക്കുകയാണ്  ഇംഗ്ലണ്ട് പേസർ ജോഫ്രെ ആർച്ചർ .അഞ്ചാം ദിനം താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മോശം പിച്ചാണ് ചെന്നൈയിലേതെന്ന് ആര്‍ച്ചര്‍ പറയുന്നു

ആദ്യ ടെസ്റ്റിന്‍റെ അഞ്ചാം ദിനം ഇന്ത്യയെ ഇത്രവേഗം പുറത്താക്കി വിജയം  നേടാനാവുമെന്ന് തങ്ങൾ ഒരിക്കലും  പ്രതീക്ഷിച്ചിരുന്നില്ലെന്നും ആർ്‍ച്ചര്‍ വ്യക്തമാക്കി. അ‍ഞ്ചാം ദിനം ഞാന്‍ കണ്ടിട്ടുള്ള പിച്ചുകളില്‍ ഏറ്റവും മോശം പിച്ചാണ് ചെന്നൈയിലേത്. അഞ്ചാം ദിവസം പിച്ച് നിറം മാറി ഓറഞ്ച് നിറമായിരുന്നു. പൊടിപാറുന്ന പിച്ച് അവിടവിടെ പൊട്ടി പൊളിയുകയും ചെയ്തിരുന്നു.”എങ്കിലും അഞ്ചാം ദിനം ഇന്ത്യയെ ഇത്ര എളുപ്പത്തില്‍ ഇന്ത്യയെ പുറത്താക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. കാരണം ഇന്ത്യന്‍ താരങ്ങളുടെ മികച്ച റെക്കോര്‍ഡും സാഹചര്യങ്ങളുമായുള്ള  പരിചയവും അവർക്ക് ഉണ്ടായിരുന്നു .സ്വന്തം മണ്ണിൽ  കളിക്കുന്നതിന്‍റെ ആനുകൂല്യവുമൊക്കെ അവര്‍ക്കുണ്ടായിരുന്നല്ലോ. എന്നിട്ടും ഞങ്ങൾ ജയിച്ചു .ഈ വിജയം ഏറെ പ്രധാനപെട്ടതാണ് ” ആർച്ചർ  ആദ്യ ടെസ്റ്റ് വിജയത്തെ കുറിച്ച് വാചാലനായി .

സാഹചര്യങ്ങൾ എല്ലാം ഇന്ത്യൻ ടീമിന് അനുകൂലം ആയിരുന്നു എങ്കിലും അവസാന ദിവസം ഒമ്പത് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ മത്സരത്തിൽ  തോല്‍പ്പിക്കാനാവുമെന്ന ആത്മവിശ്വാസം ഞങ്ങളുടെ ടീമിന് ഉണ്ടായിരുന്നു . പക്ഷെ അത് ഇത്ര പെട്ടെന്ന് സാധിക്കുമെന്ന് കരുതിയില്ലെന്നും ഡെയ്‌ലി മെയ്‌ലില്‍ എഴുതിയ കോളത്തില്‍ ആര്‍ച്ചര്‍ വ്യക്തമാക്കി. 

നേരത്തെ ചെപ്പോക്ക്  ടെസ്റ്റില്‍ 227 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 1999നുശേഷം ആദ്യമായാണ് ചെന്നൈയില്‍ ഇന്ത്യ ഒരു ടെസ്റ്റ് മത്സരം  തോല്‍ക്കുന്നത്.

Previous articleരണ്ടാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ടീമിന് തിരിച്ചടി : പരിക്കേറ്റ ആർച്ചർ കളിക്കില്ല
Next articleനിനക്കൊപ്പം തന്നെ : വിവാദങ്ങളിൽ വസീം ജാഫറിന് പിന്തുണ പ്രഖ്യാപിച്ച്‌ ഇർഫാൻ പത്താൻ