രണ്ടാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ടീമിന് തിരിച്ചടി : പരിക്കേറ്റ ആർച്ചർ കളിക്കില്ല

നാളെ ചെപ്പോക്കിൽ ഇന്ത്യക്ക് എതിരായ  ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ആർംഭിക്കുവനിരിക്കെ  ഇംഗ്ലണ്ട് ടീമിന് പരിക്കിന്റെ ഭീഷണി .പരിക്കേറ്റ സ്റ്റാർ പേസ് ബൗളർ ജോഫ്രെ ആർച്ചർ രണ്ടാം ടെസ്റ്റിൽ കളിക്കില്ല എന്ന കാര്യം ഉറപ്പായി .
താരത്തിന്റെ വലത്തേ  കൈമുട്ടിന്‌ പരിക്കേറ്റിരുന്നു .പരിക്ക് ഒരുപാട്  ഗുരുതരമല്ലെങ്കിലും താരത്തിന് വിശ്രമം അനുവദിക്കാൻ   ഇംഗ്ലീഷ് ടീം തീരുമാനം കൈകൊള്ളുകയായിരുന്നു .

വലത്തേ കൈമുട്ടിന്‌ പരിക്കേറ്റ ആർച്ചർ ഇംഗ്ലണ്ട് ടീമിനൊപ്പം  ഇപ്പോൾ പരിക്ക് ഭേദമാകുവാനുള്ള ചികിത്സയിലാണ് .
ചെപ്പോക്ക് ടെസ്റ്റിൽ നിന്ന് പരിക്ക് കാരണം  വിട്ടുനിൽക്കുന്ന താരത്തെ  പരിക്ക് മാറി മോട്ടേറയിലെ ശേഷിക്കുന്ന 2 ടെസ്റ്റിലും കളിപ്പിക്കുവാനാണ്   ഇംഗ്ലണ്ട് ടീം   ലക്ഷ്യമിടുന്നത് .

അതേസമയം ആർച്ചറുടെ അഭാവത്തിൽ രണ്ടാം ടെസ്റ്റിൽ മറ്റൊരു പേസറെ സ്‌ക്വാഡിൽ നിന്നും  ഇംഗ്ലണ്ട് ടീം പ്ലെയിങ്   ഇലവനിലേക്ക്  ഉൾപ്പെടുത്തും .
പേസർ ഒലിവർ സ്റ്റൊൺ ആണ് സാധ്യതൾ കൂടുതലും .എന്നാൽ ആദ്യ ടെസ്റ്റിൽ മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച ആൻഡേഴ്സൺ രണ്ടാം ടെസ്റ്റ് കളിക്കുമോ എന്നതിലും ഉറപ്പില്ല .

ഇംഗ്ലണ്ട് ടീമിൽ നടപ്പിലാക്കി വരുന്ന  റൊറ്റേഷൻ പോളിസി പ്രകാരം ആൻഡേഴ്സണ് രണ്ടാം ടെസ്റ്റിൽ വിശ്രമം അനുവദിക്കുവാനാണ് ആലോചനകൾ എന്ന്  2 ദിവസം മുൻപ് ഇംഗ്ലണ്ട് കോച്ച് പറഞ്ഞിരുന്നു .ആന്‍ഡേഴ്‌സണ്‍ മുമ്പൊന്നുമില്ലാത്ത വിധം ഫിറ്റാണെന്ന് വ്യക്തമായ ബോധമുണ്ട്. എന്നാല്‍ ചെന്നൈയിലെ കടുത്ത ചൂടില്‍ കാര്യമായി പരിക്കേല്‍ക്കാന്‍ സാധ്യതയേറെയാണ്. മാത്രമല്ല, ടീമിലെ മറ്റുള്ള താരങ്ങള്‍ക്കും അവസരം ലഭിക്കുകയും ചെയ്തു.” ഇംഗ്ലണ്ട് കോച്ച് സില്‍വര്‍വുഡ് കൂട്ടിച്ചേര്‍ത്തു.

ആൻഡേഴ്സൺ പകരം ബ്രോഡ് രണ്ടാം ടെസ്റ്റ് കളിക്കും. എന്നാൽ ഇപ്പോൾ  ആർച്ചറുടെ  പരിക്ക്  കാരണം ആൻഡേഴ്‌സന്റെ  വിശ്രമ കാര്യത്തിൽ  ഒരുവട്ടം കൂടി ചിന്തിക്കാനാണ് ടീം മാനേജ്‌മെൻറ്റിന്റെ തീരുമാനം .ഇന്ത്യക്ക് എതിരായ നിർണായക ടെസ്റ്റിൽ ബ്രോഡ് : ആൻഡേഴ്സൺ പേസ് സഖ്യത്തെയും ഇംഗ്ലീഷ് ടീം പരീക്ഷിച്ചേക്കും .ഇരുവരും ഏറെ നാളത്തെ ഇടവേളക്ക് ശേഷം ചിലപ്പോൾ  ഒരുമിച്ച് പ്ലെയിങ് ഇലവനിൽ ഇടം നേടും .