ഇംഗ്ലണ്ടിൻ്റെ മുഖ്യ ടെസ്റ്റ് പരിശീകനാകാൻ ഒരുങ്ങി ബ്രണ്ടന്‍ മക്കല്ലം

images 72

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൻ്റെ ടെസ്റ്റ് പരിശീലകനാകാൻ ഒരുങ്ങി ന്യൂസിലാൻഡ് ഇതിഹാസം. നിലവിൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകൻ ബ്രണ്ടൻ മക്കല്ലത്തിനെയാണ് മുഖ്യ പരിശീലകൻ ആക്കാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഡയറക്ടർ റോബ് കീ ആണ് സൂചന പുറത്തുവിട്ടത്. പുതിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനൊപ്പം അടുത്തമാസം നടക്കുന്ന ന്യൂസിലാൻഡ് പരമ്പരയോടെ സ്വന്തം രാജ്യത്തിനെതിരെ ഇംഗ്ലണ്ടിൻ്റെ കോച്ച് ആയി തുടങ്ങാനാണ് ഇംഗ്ലണ്ട് ബോർഡ് ആലോചിക്കുന്നത്.

images 70

മക്കല്ലത്തിനെ മുഖ്യ കോച്ചായി നിയോഗിക്കുന്നത് റോബ് കീയുടെ മികച്ച നീക്കം ആയിരിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്. 2013 മുതൽ 2016 വരെ ന്യൂസിലൻഡ് ടെസ്റ്റ് ടീമിനെ നയിച്ച അനുഭവസമ്പത്തും മക്കല്ലത്തിന് കൂട്ടായി ഉണ്ട്.

images 73

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
Scroll to Top