വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 399 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നില്‍ വച്ചിട്ടുള്ളത്. ശുഭ്മാന്‍ ഗില്ലിന്‍റെ രണ്ടാം ഇന്നിംഗ്സിലെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ 255 റണ്‍സിനു പുറത്തായി. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.
ഇംഗ്ലണ്ടിനു വിജയിക്കുവാനായി ഇനി 332 റണ്‍സ് കൂടി വേണം. 2 ദിവസം ബാക്കി നില്‍ക്കേ റെക്കോഡ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നില്‍ വച്ചിരിക്കുന്നത്.
ഇതിനു മുന്‍പ് 387 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന് വിജയിച്ചതാണ് ഇന്ത്യയിലെ റെക്കോഡ് ചേസ്. 2008 ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഈ ചേസിങ്ങ്. ഇന്ത്യന്‍ മണ്ണില്‍ 250 റണ്‍സ് മുകളില്‍ ചേസിങ്ങ് നടന്നിട്ടുള്ളത് 5 തവണ മാത്രമാണ്. അതില്‍ 4 ഉം ഇന്ത്യയാണ് വിജയിച്ചത്.
വിന്‍ഡീസ് മാത്രമാണ് ഇന്ത്യയില്‍ 250 റണ്‍സിനു മുകളില്‍ ചേസ് ചെയ്ത് ജയിച്ചത്. അത് നടന്നതകട്ടെ 1987 ലും. 2012 നു ശേഷം ഇന്ത്യ തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റട്ടില്ലാ എന്ന റെക്കോഡും ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
Team | Runs | Ground | Opposition | Year |
---|---|---|---|---|
India | 387 | Chennai | v England | 2008 |
West Indies | 276 | Delhi | v India | 1987 |
India | 276 | Delhi | v West Indies | 2011 |
India | 262 | Bengaluru | v New Zealand | 2012 |
India | 256 | Brabourne | v Australia | 1964 |