ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയില്ലെങ്കിൽ ജയിക്കുവാൻ ഇംഗ്ലണ്ട് ടീം ഏറെ ബുദ്ധിമുട്ടുമെന്ന് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കനത്ത തിരിച്ചടി നല്‍കാനിടയുണ്ടെന്നും നാസര്‍ ഹുസൈന്‍ മുന്നറിയിപ്പ് നൽകി
നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് പുറത്തായശേഷമാണ് ഇന്ത്യ അതിശക്തമായി തിരിച്ചടിച്ച് പരമ്പര നേടിയത്.ആദ്യ ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ശേഷവും ഇന്ത്യ പരമ്പര നേടി . അതുകൊണ്ടുതന്നെ രണ്ടാം ടെസ്റ്റില്‍ ടോസ് ലഭിച്ചില്ലെങ്കില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ ബുദ്ധിമുട്ടാകും നാസർ ഹുസൈൻ അഭിപ്രായപ്പെട്ടു .
ഇംഗ്ലീഷ് ടീമിന്റെ ചെപ്പോക്കിലെ വിജയത്തെ കുറിച്ചും മുൻ നായകൻ ഏറെ വാചാലനായി .”പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ടിന് ഒട്ടും സാധ്യത ആരും കല്‍പ്പിച്ചിരുന്നില്ല. ഇന്ത്യ 4-0ന് പരമ്പര നേടുമെന്ന് പ്രവചിച്ചവര്‍ ആണ് ഏറെ ആൾക്കാരും .നായകൻ വിരാട് കോലിയില്ലാതെയാണ് ഇന്ത്യ ഓസ്ട്രേലിയയില്‍ ജയിച്ചത്. ടീമെന്ന നിലയില്‍ ഫോമിന്‍റെ പാരമ്യത്തിലാണ് ടീം ഇന്ത്യ. കോലി ഈ പരമ്പരക്കായി തിരിച്ചെത്തുക കൂടി ചെയ്തതോടെ ഇന്ത്യ അതിശക്തരായ ടീമായി മാറി. ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കുക എന്നത് തന്നെ ഏറെ വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ആദ്യ ടെസ്റ്റിലെ ഇംഗ്ലണ്ടിന്‍റെ ഈ
ജയം അത്രമേല്‍ സ്പെഷല്‍ ആണ് .മത്സരത്തിൽ ഇംഗ്ലണ്ട് പുറത്തെടുത്ത എല്ലാ പ്ലാനുകളും അത്രമേൽ ഭംഗിയുള്ളതായിരുന്നു “.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് മുൻ നായകൻ അലിസ്റ്റര്‍ കുക്കിന്‍റെ എല്ലാ റെക്കോര്‍ഡും തകര്‍ത്ത് ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായി മാറും. റണ്‍സിലും ടെസ്റ്റുകളിലും റൂട്ട്, കുക്കിനെ മറികടക്കുമെന്നും ഹുസൈന്‍ പ്രവചിച്ചു .