തകര്‍പ്പന്‍ പ്ലേയിങ്ങ് ഇലവന്‍ പ്രഖ്യാപിച്ചു ഇംഗ്ലണ്ട്. ലക്ഷ്യം പരമ്പര തോല്‍വി ഒഴിവാക്കല്‍

ഇന്ത്യക്കെതിരെയുള്ള പുനംക്രമീകരിച്ച അഞ്ചാം ടെസ്‌റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിങ്ങ് ഇലവനെ പ്രഖ്യാപിച്ചു. ജൂലൈ ഒന്നു മുതലാണ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരം. ന്യൂസിലന്‍റിനെതിരെ വിജയിച്ച ടീമില്‍ നിന്നും ഒരു മാറ്റമാണ് ഇംഗ്ലണ്ട് വരുത്തിയത്. ജയ്മി ഓവര്‍ട്ടണിനു പകരം പേസര്‍ ജിമ്മി ആന്‍ഡേഴ്സണ്‍ ടീമില്‍ തിരിച്ചെത്തി.

പരമ്പരയില്‍ ഇന്ത്യ 2 – 1 ന് മുന്നിലാണ്. അവസാന മത്സരത്തില്‍ വിജയിക്കാനായാല്‍ ഇംഗ്ലണ്ടിനു പരമ്പര തോല്‍വി ഒഴിവാക്കാം. ന്യൂസിലന്‍റിനെ പരമ്പരയില്‍ തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് എത്തുന്നത്. പുതിയ കോച്ചായ മക്കല്ലത്തിന്‍റെ കീഴില്‍ ആക്രമണോത്സുക ക്രിക്കറ്റാണ് ഇംഗ്ലണ്ട് നടത്തുന്നത്.

virat kohli james anderson 16298905653x2 1

പേസര്‍ ജയിംസ് ആന്‍ഡേഴ്സണ്‍ തിരിച്ചെത്തിയത് ഇംഗ്ലണ്ടിനു അനുഗ്രഹമാണ്. ഇന്ത്യക്കെതിരെ മികച്ച റെക്കോഡാണ് വെറ്ററന്‍ താരമായ ആന്‍ഡേഴ്സണുള്ളത്. ഇംഗ്ലണ്ടില്‍ ഇന്ത്യക്കെതിരെ 21 മത്സരങ്ങളില്‍ നിന്നും 99 വിക്കറ്റ് വീഴ്ത്തി. പൂജാരയെ 11 തവണെയും, വീരാട് കോഹ്ലിയെ 7 തവണെയും ആന്‍ഡേഴ്സണ്‍ പുറത്താക്കിയട്ടുണ്ട്.

England Men’s Team v India

Alex Lees, Zak Crawley, Ollie Pope, Joe Root, Jonny Bairstow, Ben Stokes (c), Sam Billings (w), Matthew Potts, Stuart Broad, Jack Leach, James Anderson.

Previous articleമോര്‍ഗന്‍ മഹേന്ദ്ര സിങ്ങ് ധോണിയെപ്പോലെ ; മൊയിന്‍ അലി പറയുന്നു.
Next articleരോഹിത് ഇല്ല നയിക്കാൻ ബും ബും ബുമ്ര : റിഷബ് പന്ത് വൈസ് ക്യാപ്റ്റന്‍