ഇന്ത്യ :ഇംഗ്ലണ്ട് ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് മനോഹരമായ ഓർമകളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സമ്മാനിച്ചതെങ്കിൽ രണ്ടാം ടെസ്റ്റ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനും നായകൻ ജോ റൂട്ടിനും പക്ഷേ ഒരിക്കലും തന്നെ മറക്കുവാൻ കഴിയില്ല. നിർണായക ടെസ്റ്റ് പരമ്പരയിലെ ടെസ്റ്റ് മത്സരം 151 റൺസിന് തോറ്റതിന്റെ ക്ഷീണത്തിലാണ് അവർ എല്ലാം. ലോർഡ്‌സ് സ്റ്റേഡിയത്തിൽ ടീം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ മൂന്നാം ടെസ്റ്റ് ജയം മാത്രമാണിത്. അഞ്ചാം ദിനം കയ്യിലിരുന്ന പ്രകടനമാണ് ഇംഗ്ലണ്ട് ടീം കൈവിട്ടത് എന്നുള്ള വിമർശനങ്ങൾ ഇതിനകം ശക്തമാണ്. ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ മോശം ക്യാപ്റ്റൻസിയും ഒപ്പം ബൗളിംങ്ങിലെ സീനിയർ താരങ്ങൾക്ക് അടക്കം സംഭവിച്ച പിഴവുമാണ് മുൻ താരങ്ങൾ അടക്കം ഇപ്പോൾ തന്നെ ചൂണ്ടികാണിക്കുന്നത്.
എന്നാൽ രണ്ടാം ടെസ്റ്റിലെ പിഴവുകളും ഒപ്പം മോശം ഫോമിലുള്ള താരങ്ങളെ അടക്കം ഒഴിവാക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിപ്പോൾ.ഓഗസ്റ്റ് 25ന് തുടക്കം കുറിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയാണ് ഇപ്പോൾ ടീം മാനേജ്മെന്റ്.രണ്ടാം ടെസ്റ്റ് മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിൽ വൻ അഴിച്ചുപണിയാണ് ഇപ്പോൾ ടീം മാനേജ്മെന്റ് നടത്തുന്നത്. ഓപ്പണിങ് ബാറ്റ്‌സ്മാൻ സിബ്ലിയെ മാറ്റിയ ഇംഗ്ലണ്ട് ടീം മറ്റൊരു ബാറ്റ്‌സ്മാനായ സാക്ക് ക്രോളിയെയും ടീമിൽ നിന്നും മാറ്റുവാനാണ് ഇപ്പോൾ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ടി :20 ക്രിക്കറ്റ് ഫോർമാറ്റിൽ ഇംഗ്ലണ്ടിന്റെ വിശ്വസ്ത ബാറ്റ്‌സ്മാനെ മൂന്നാം ടെസ്റ്റിനുള്ള സ്‌ക്വാഡിലേക്ക് ഉൾപെടുത്തിയെന്നതാണ് സർപ്രൈസ് നീക്കം.
ബൗളിംഗ് നിരയിൽ വമ്പൻ മാറ്റങ്ങൾക്ക് ഒന്നുംതന്നെ തയ്യാറാവാതിരുന്ന ഇംഗ്ലണ്ട് ടീം പക്ഷേ ബാറ്റിങ് നിരയിലെ പ്രമുഖരായ താരങ്ങളെ അടക്കം ഒഴിവാക്കിയാണ് ഒരു പുത്തൻ മുഖത്തോടെ മൂന്നാം ടെസ്റ്റിനായി എത്തുക.പേസർ സാഹിബ് മഹമൂദിനെ ടീമിലേക്ക് ഉൾപെടുത്തിയ ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് നീണ്ട ഒരിടവേളക്ക് ശേഷം ടി :20 സ്പെഷ്യലിസ്റ് ബാറ്റ്‌സ്മാൻ ഡേവിഡ് മലാനെ കൂടി മൂന്നാം ടെസ്റ്റിൽ ഉൾപ്പെടുത്തി. താരം മൂന്നാം നമ്പറിൽ കളിക്കാനാണ് സാധ്യത. ഫാസ്റ്റ് ബൗളർ മാർക്ക് വുഡ് ടീമിലെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന എല്ലാ മത്സരത്തിലും ജയിക്കാനാണ് ടീം ആഗ്രഹിക്കുന്നതെന്ന് ക്യാപ്റ്റനായ ജോ റൂട്ട് വിശദമാക്കിയിരുന്നു