കോഹ്ലിയുടെ മോശം സമയം കഴിഞ്ഞു എന്ന് എനിക്ക് തോന്നുന്നു ; വിരേന്ദര്‍ സേവാഗ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വളരെ അധികം നിർണായകമാണ് ജൂലൈ ഒന്നിന് ആരംഭം കുറിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ മത്സരം. നിർണായക ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് ലീഡ് ചെയ്യുന്ന ഇന്ത്യൻ ടീമിന് അവസാന ടെസ്റ്റ്‌ പരമ്പരയിൽ തോൽവി ഒഴിവാക്കിയാൽ ഇംഗ്ലണ്ട് മണ്ണിൽ ഐതിഹാസിക ജയത്തിലേക്ക് എത്താനായി സാധിക്കും. നിലവിൽ കഠിനമായ പരിശീലനം തുടരുന്ന ഇന്ത്യൻ സംഘം പൂർണ്ണ ആത്മവിശ്വാസത്തിലാണ്.

ലെസ്റ്റർഷെയറിനെതിരായ സന്നാഹ മാച്ചിൽ സമനില നേടിയ ടീം ഇന്ത്യക്ക് ആശ്വാസമായി മാറുന്നത് ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനം തന്നെ. സന്നാഹ മാച്ചിൽ ബാറ്റിംങ് നിര പതിവ് മികവിലേക്ക് എത്തി പ്രത്യേകിച്ചും വിരാട് കോഹ്ലി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ലെസ്റ്ററിനെതിരെ അർദ്ധ സെഞ്ച്വറി നേടിയപ്പോൾ ചില ക്ലാസിക്ക് ഷോട്ടുകളുമായി കയ്യടികൾ നേടി.

ഇപ്പോൾ വിരാട് കോഹ്ലി ആരാധകർക്ക് എല്ലാം തന്നെ വളരെ അധികം സന്തോഷം നൽകുന്ന ഒരു വാർത്തയുമായി എത്തുകയാണ് സെവാഗ്. മുൻ ഇന്ത്യൻ താരം വാക്കുകൾ പ്രകാരം കോഹ്ലിയുടെ മോശം സമയം അവസാനിച്ചു. കോഹ്ലി തന്റെ പഴയ ബാറ്റിങ് ഫോമിലേക്ക് എത്തിയതായിട്ടാണ് മുൻ താരത്തിന്‍റെ നിരീക്ഷണം.നേരത്തെ ഐപിഎല്ലിൽ അടക്കം മോശം ഫോമിനെ തുടർന്ന് താരം രൂക്ഷ വിമർശനം കേട്ടിരുന്നു.അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലി അവസാനമായി ഒരു സെഞ്ച്വറി നേടിയത് 2 വർഷങ്ങൾ മുൻപാണ്.

virat and pujara

“പരമ്പരയുടെ റിസൾട്ട് നിർണ്ണയിക്കുന്ന ടെസ്റ്റ്‌ മാച്ചിൽ വമ്പൻ സ്കോറിൽ കുറഞ്ഞതൊന്നും തന്നെ വിരാട് കോഹ്ലി ആഗ്രഹിക്കുന്നില്ല എന്നത് വ്യക്തം. എന്നാണ് കോഹ്ലി അവസാനമായി ഒരു സെഞ്ച്വറി നേടിയത്. നീണ്ട കാലം മുൻപാണ് അത്‌.എനിക്ക് തോന്നുന്നത് കോഹ്ലിയുടെ മോശം സമയം എല്ലാം കഴിഞ്ഞു. ഇനി നല്ല സമയത്തിന്റെ വരവാണ്. അതാണ് നമ്മൾ ആഗ്രഹിക്കുന്നത്. അദ്ദേഹം അതിന്റെ സൂചന നൽകി കഴിഞ്ഞു. ഇതാ ഒരു ഫിഫ്റ്റിയുമായി വിരാട് കോഹ്ലി റൺസിലേക്ക് എത്തുകയാണ്. ഇനി മോശം സമയത്തിന് സ്ഥാനമില്ലെന്ന് തോന്നുന്നു “വീരു പറഞ്ഞു

Previous articleസ്വിങ്ങില്‍ വട്ടം കറക്കി ഭുവനേശ്വര്‍ കുമാര്‍. ടി20 റെക്കോഡുമായി ഇന്ത്യന്‍ താരം
Next articleഎന്തുകൊണ്ട് ഗെയ്ക്ഗ്വാദ് ബാറ്റ് ചെയ്തില്ല :കാരണം വെളിപ്പെടുത്തി ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ