എന്തുകൊണ്ട് ഗെയ്ക്ഗ്വാദ് ബാറ്റ് ചെയ്തില്ല :കാരണം വെളിപ്പെടുത്തി ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അയർലാൻഡ് പര്യടനത്തിന് വിജയത്തോടെ തുടക്കം. ഇന്നലെ നടന്ന ഒന്നാം ടി :20യിൽ ഏഴ് വിക്കറ്റിന്റെ ജയമാണ് ഹാർദിക്ക് പാണ്ട്യയും സംഘവും സ്വന്തമാക്കിയത്. അയർലാൻഡ് ഉയർത്തിയ 109 റൺസ്‌ ടാർഗറ്റ്‌ അതിവേഗമാണ് ഇന്ത്യൻ ടീം പിന്തുടർന്ന് ജയിച്ചത്. മഴ കാരണം വെറും 12 ഓവർ മാത്രമായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യൻ ജയം എളുപ്പമാക്കിയത് ദീപക് ഹൂഡ(47 റൺസ്‌ ), ഇഷാൻ കിഷൻ (26 റൺസ്‌)എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ്

അതേസമയം ഇന്നലെ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിന് ഇറങ്ങിയ ടീം ഇന്ത്യക്കായി ഓപ്പണിങ് ജോഡിയായി എത്തിയത് ഇഷാൻ കിഷൻ : ദീപക് ഹൂഡ എന്നിവരാണ്. യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്ഗ്വാദ് ഓപ്പണിങ് റോളിൽ നിന്നും മാറിയത് ഒരുവേള എല്ലാവരിലും ഷോക്കായി മാറിയിരുന്നു. ഇന്നലെ താരം ബാറ്റിംഗിന് എത്തിയിരുന്നില്ല. ഇപ്പോൾ താരം എന്തുകൊണ്ട് ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല എന്നുള്ള കാരണം വിശദമാക്കുകയാണ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യ. ഇന്നലെ മത്സരശേഷമാണ് ഹാർദിക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

341658

” ഋതു അദ്ദേഹത്തിന് ചെറിയ ഒരു ഇഞ്ചുറി ഉണ്ട്. അതിനാലാണ് ബാറ്റ് ചെയ്യാൻ എത്താതെയിരുന്നത്. ഞങ്ങൾക്ക്‌ മുൻപിൽ ഋതുരാജിനെ ഓപ്പണിങ് സ്ലോട്ടിൽ ഇറക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. എങ്കിലും താരത്തെ വെച്ച് റിസ്ക് എടുക്കാൻ ഞങ്ങൾ റെഡിയല്ല. ബാറ്റിങ് ഓർഡർ സംബന്ധിച്ച് ഞങ്ങൾക്ക്‌ ആശങ്കകൾ ഇല്ല. അതിനാൽ തന്നെ എല്ലാം ചെയ്യാൻ കഴിഞ്ഞു “ക്യാപ്റ്റൻ ഹാർഡിക്ക് പാണ്ട്യ വെളിപ്പെടുത്തി