വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ഓപ്പണര്‍ പൃഥ്വി ഷാ ഇരട്ട സെഞ്ചുറി അടിച്ചെടുത്തു . പോണ്ടിച്ചേരിക്കെതിരായ മത്സരത്തിലാണ് താരം ഇരട്ട സെഞ്ചുറി നേടിയത്. ഇന്ത്യൻ താരം ശ്രേയസ് അയ്യരുടെ അഭാവത്തിൽ നായകനായ പ്രിത്വി തന്റെ ക്ലാസ്സ് ബാറ്റിംഗ് വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു .152 പന്തുകള്‍ നേരിട്ട പൃഥ്വി 31 ഫോറിന്റേയും 5 സിക്‌സിന്റേയും സഹായത്തോടെ 227 റൺസ് നേടി .നായകൻ പൃഥ്വിയുടെ ബാറ്റിംഗ് കരുത്തില്‍ മുംബൈ 50 ഓവറിൽ 457 റൺസ് എന്ന പടുകൂറ്റൻ സ്കോർ നേടി . ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരം ലഭിച്ച സൂര്യകുമാര്‍ യാദവാണ്
(58 പന്തിൽ 133) മുംബൈ നിരയിൽ തിളങ്ങിയ മറ്റൊരു താരം .
ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ചുറിയാണ് പൃഥ്വിയുടേത്. മൂന്ന് മത്സരങ്ങള്‍ താരം കളിച്ചിട്ടുള്ളത്. നേരത്തെ നടന്ന ഡല്‍ഹിക്കെതിരായ മത്സരത്തിലും പ്രിത്വി ഷാ സെഞ്ചുറി നേടിയിരുന്നു.
അന്ന് 89 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് സ്വന്തമാക്കിയത്. നേരത്തെ മഹാരാഷ്ട്രയ്‌ക്കെതിരായ മറ്റൊരു മത്സരത്തില്‍ 34 റണ്‍സും താരം നേടി.
ടൂർണമെന്റിൽ കളിച്ച 3 മത്സരങ്ങളും ജയിച്ച ടീമാണ് മുംബൈ.58 പന്തിൽ
22 ഫോറും 4 സിക്സും അടക്കമാണ് സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ട് പിറന്നത് .
മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടിയതോടെ ഒട്ടനവധി റെക്കോർഡുകളും പ്രിത്വി ഷാ സ്വന്തമാക്കി .വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് പ്രിത്വി ഷാ നേടിയത് .
കഴിഞ്ഞ വർഷം സഞ്ജു സാംസൺ ഗോവക്ക് എതിരെ നേടിയ 212 റൺസെന്ന റെക്കോർഡാണ് പിന്തള്ളപ്പെട്ടത് .വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ ഇരട്ട സെഞ്ചുറികൾ പരിശോധിച്ചാൽ ഇത് നാലാമത്തെ പ്രകടനമാണ് .
വിജയ് ഹസാരെ ട്രോഫിയിലെ ഉയർന്ന വ്യക്തികത സ്‌കോറുകൾ :
P Shaw – 227* v Pondicherry, 2020/21
S Samson – 212* vs Goa, 2019/20
Y Jaiswal – 203 v Jharkhand, 2019/20
KV Kaushal – 202 v Sikkim, 2018/19
A Rahane – 187 v Maharashtra, 2007/08