വീണ്ടും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി മാക്‌സ്‌വെൽ :ബാംഗ്ലൂർ ആരാധകർക്ക് ആശങ്ക

കിവീസ് എതിരായ രണ്ടാം ടി:20 മത്സരത്തിലും ബാറ്റിങ്ങിൽ വമ്പൻ പരാജയമായി ഗ്ലെൻ മാക്‌സ്‌വെൽ .തുടർച്ചയായ രണ്ടാം മത്സരത്തിലും  ഒറ്റയക്ക സ്‌കോറിൽ പുറത്തായ താരം ബാംഗ്ലൂർ ആരാധകർക്കും നിരാശയാണ് സമ്മാനിക്കുന്നത് .ഇക്കഴിഞ്ഞ ഐപിൽ താരലേലത്തിൽ റോയൽസ് ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരത്തെ 14.5 കോടി രൂപക്ക് സ്‌ക്വാഡിൽ എത്തിച്ചിരുന്നു .

ഇന്ന് നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ  മത്സരത്തിൽ  കിവീസ് പട തുടര്‍ച്ചയായ രണ്ടാം വിജയമാണ് നേടിയത് . ഡ്യുനെഡിനില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിന്റെ  ആവേശ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ടി:20  പരമ്പരയില്‍ കിവീസ് 2-0ത്തിന് മുന്നിലെത്തി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടി. ഓസീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റൺസ്   മാത്രമാണ്  അടിച്ചെടുത്തത് .

കിവീസിന്റെ പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടരവെ 13 ഓവറില്‍ ആറിന് 113  എന്നാ വളരെ  പരിതാപകരമായ സ്കോറിലായിരുന്നു   ഓസീസ്. എന്നാൽ
അവസാന ഏഴ് ഓവറുകളില്‍ മാര്‍കസ് സ്‌റ്റോയിനിസ് (37 പന്തില്‍ 78), ഡാനിയേല്‍ സാംസ് (15 പന്തില്‍ 41) എന്നിവര്‍ നടത്തിയ പോരാട്ടാണ് അവർക്ക് വിജയപ്രതീക്ഷ നൽകിയത് .

അവസാന ഓവറില്‍ 15 റണ്‍സാണ് ജയിക്കുവാൻ കങ്കാരുപ്പടക്ക്  വേണ്ടിയിരുന്നത് .എന്നാൽ നിഷാം എറിഞ്ഞ ഇരുപതാം ഓവറിൽ 10 റൺസ് മാത്രമാണ് പിറന്നത് .ഈ ഓവറിൽ തന്നെ ക്രീസിൽ നിലയുറപ്പിച്ച 2 ഓസ്‌ട്രേലിയൻ  ബാറ്സ്മാന്മാരെയും  ജിമ്മി നിഷാം  പുറത്താക്കിയതോടെ കളി കിവീസ് കരസ്ഥമാക്കി .

സ്റ്റോയിനിസ്, സാംസ് എന്നിവരെ കൂടാതെ ആർ.സി.ബി താരമായ ജോഷ് ഫിലിപ്പെ (45) എന്നിവർ  മാത്രമാണ് ഓസീസ് നിരയിൽ  മികച്ച പ്രകടനം പുറത്തെടുത്തത്. മാത്യു വെയ്ഡ് (24), ആരോൺ  ഫിഞ്ച് (12), ഗ്ലെന്‍ മാക്‌സ്‌വെല്‍ (3), ആഷ്ടണ്‍ അഗര്‍ (0), മിച്ചല്‍ മാര്‍ഷ് (0) എന്നിവര്‍ നിരാശപ്പെടുത്തി. നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് കിവീസ് ബൗളര്‍മാരില്‍ തിളങ്ങിയത്. നീഷാം രണ്ടും ടിം സൗത്തി, ഇഷ് സോഥി എന്നിവര്‍ ഓരോ വിക്കറ്റും നേടി.പരമ്പരയിലെ അടുത്ത ടി:20 മാർച്ച് മൂന്നിന് വെല്ലിങ്ടണിൽ നടക്കും

Read More  എന്താ ഗെയ്ൽ അണ്ണാ ഇന്ത്യക്കാരനാകുവാനാണോ താല്പര്യം :രസകരമായ സംഭവം വെളിപ്പെടുത്തി മുഹമ്മദ് ഷമി -അമ്പരന്ന് ക്രിക്കറ്റ് ലോകം

LEAVE A REPLY

Please enter your comment!
Please enter your name here