മൊട്ടേറയിൽ റൂട്ട് ബൗളിംഗ് താണ്ഡവം : ഇന്ത്യ 145 റൺസിൽ പുറത്ത്

മൊട്ടേറയിൽ രണ്ടാം ദിനം ഇന്ത്യൻ ബാറ്റിംഗ് തകർച്ച .രണ്ടാം ദിനം  3 വിക്കറ്റ് നഷ്ടത്തിൽ  99 റൺസ് എന്ന സ്‌കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ശേഷിച്ച 7 വിക്കറ്റുകൾ വെറും  46  റൺസ് എടുക്കുന്നതിനിടയിൽ നഷ്ടമായി .ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ലീഡ് കേവലം 32 റൺസ് .ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിന്റെ ഓഫ്‌ സ്പിൻ ബൗളിംഗാണ് ഇന്ത്യയെ തകർത്തത് .

രണ്ടാം ദിനം കളി തുടങ്ങിയ ഇന്ത്യൻ ഇന്നിങ്സിന്റെ 39  ആം  ഓവറിൽ ജാക്ക് ലീച്ച് ഉപനായകൻ അജിൻക്യ രഹാനയെ വിക്കറ്റിന് മുന്നിൽ കുരുക്കി  ഇന്ത്യയെ ഞെട്ടിച്ചു .ഏഴ് റൺസാണ് രഹാനെയുടെ സാമ്പാദ്യം .പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ മൊട്ടേറയിൽ വീണു .മികച്ച രീതിയിൽ ബാറ്റ് ചെയ്ത രോഹിത്തിനെയും  ജാക്ക് ലീച്ച്  വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ രണ്ടാം ദിനം ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരശ്ശീല വീണു .

ജാക്ക് ലീച്ചിന് കൂട്ടായി പന്തെറിയുവാൻ വന്ന ഇംഗ്ലണ്ട് നായകൻ റൂട്ടാണ് പിന്നീട് ഇന്ത്യൻ ബാറ്റിങ്ങിന് മുൻപിൽ വില്ലനായത് .തന്റെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ റിഷാബ് പന്തിനെ പുറത്താക്കി തുടങ്ങിയ റൂട്ട് ശേഷം വാഷിംഗ്‌ടൺ സുന്ദറിനെയും റൺസെടുക്കും മുൻപേ ഡ്രസിങ് റൂമിലേക്ക്‌ പറഞ്ഞയച്ചു .റിഷാബ് പന്ത് 8 പന്തിൽ 1 റൺസാണ് എടുത്തത് .

ശേഷം വന്ന ബൗളിംഗ് ഹീറോ അക്ഷറിനും റൂട്ടിന്റെ മുൻപിൽ പിടിച്ചുനിൽക്കിവാനായില്ല .താരം പൂജ്യത്തിൽ പുറത്തായി .അശ്വിൻ വാലറ്റത്ത് സ്കോറിങ് ഉയർത്തുവാൻ നോക്കിയെങ്കിലും താരം 17 റൺസ് എടുത്ത് റൂട്ടിന്റെ പന്തിൽ ഔട്ടായി .
അവസാന ബാറ്സ്മാനായ ബുംറ ഒരു റൺസ് നേടി വിക്കറ്റ് മുന്നിൽ കുരുങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് പര്യവസാനിച്ചു .ഒരു സിക്സ് അടക്കം 10 റൺസ് എടുത്ത ഇഷാന്ത് ശർമ്മ പുറത്താവാതെ നിന്നു .

Read More  നോബോളിലും കിംഗ് ഞാൻ തന്നെ :നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ബുംറ

നായകൻ ജോ റൂട്ടിന്റെ കരിയറിലെ ആദ്യ 5 വിക്കറ്റ് പ്രകടനമാണിത് .ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിൽ പോലും 5 വിക്കറ്റ് ഇതുവരെ നേടിയിട്ടില്ലാത്ത റൂട്ട് ഇന്ത്യൻ  ബാറ്റിങ്ങിനെയും ഇന്ത്യൻ ആരാധകരെയും  തന്റെ ഓഫ്‌സ്പിൻ ബൗളിങാൽ ഞെട്ടിച്ചു .1984 ശേഷം ആദ്യമായാണ്  ഒരു ഇംഗ്ലണ്ട് നായകൻ ടെസ്റ്റിൽ 5 വിക്കറ്റ് വീഴ്ത്തുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here