ഇന്നലെയായിരുന്നു ഇന്ത്യയുടെ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. അവസാന മത്സരത്തിൽ സിംബാബ്വെക്കെതിരെ 71 റൺസിൻ്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ 5 മത്സരങ്ങളിൽ നാലും വിജയിച്ച് പോയിൻ്റ് ടേബിളിൽ ഒന്നാമതായി രാജകീയമായി തന്നെ ഇന്ത്യ സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.
ഇന്നലെ ദിനേശ് കാർത്തികിന് പകരം ഋഷബ് പന്തായിരുന്നു ഇന്നലെ കളിക്കാൻ ഇറങ്ങിയത്. ഓസ്ട്രേലിയയിൽ മികച്ച റെക്കോർഡുള്ള താരം മികച്ച കളി പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ നിരാശപ്പെടുത്തി. അഞ്ച് പന്തുകളിൽ നിന്നും മൂന്ന് റൺസുകൾ നേടിയാണ് താരം പുറത്തായത്.
താരത്തിന്റെ പ്രകടനത്തിൽ ഒരുപാട് പേര് വിമർശനമുന്നയിച്ചിരുന്നു. ഇപ്പോഴിതാ പന്തിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഒരു മത്സരം കൊണ്ട് ഒരു താരത്തെയും വിലയിരുത്താൻ സാധിക്കില്ല എന്നാണ് ഇന്ത്യൻ പരിശീലകൻ പറഞ്ഞത്.
“ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായുള്ള 15 താരങ്ങളിലും വിശ്വാസമുണ്ട്. എന്നാൽ 11 താരങ്ങൾക്കു മാത്രമേ കളിക്കാൻ പറ്റുകയുള്ളു. അവരുടെ കാര്യത്തിൽ ആത്മവിശ്വാസമുള്ളതു കൊണ്ടാണ്
അവർ ലോകകപ്പ് കളിക്കുന്നതിന്
ഓസ്ട്രേലിയയിലെത്തിയത്.
എപ്പോൾ വേണമെങ്കിലും അവരെ പ്ലേയിങ് ഇലവനിലേക്കു വിളിക്കാം. തയാറായിരിക്കുന്നതിനായി റിഷഭ് പന്ത് നെറ്റ്സിൽ വളരെയേറെ പരിശീലിക്കുന്നു. പന്തിനെ കളിക്കാൻ ഇറക്കാൻ ഞായറാഴ്ചയാണ് അവസരം ലഭിച്ചത്.സിംബാബ് വെയ്ക്കെതിരെ ടോസ് ലഭിച്ചാൽ ബാറ്റിങ് എടുക്കാൻ നേരത്തേ തീരുമാനിച്ചതാണെന്നും ദ്രാവിഡ് പറഞ്ഞു.ടോസ് ജയിക്കണമെന്നതു ഞങ്ങളുടെ ആവശ്യമായിരുന്നു. കാരണം പാക്കിസ്ഥാനെതിരെ ഞങ്ങൾ ആദ്യം ബോൾ ചെയ്യുകയായിരുന്നു. ഇവിടത്തെ സാഹചര്യത്തിൽ വിജയലക്ഷ്യം കെട്ടിപ്പടുക്കുന്നതിലും ഞങ്ങൾക്ക് പരിചയം ഉണ്ടാകണമായിരുന്നു.”- രാഹുൽ ദ്രാവിഡ് പറഞ്ഞു.