കോഹ്ലിയും ദ്രാവിഡും ഉടനെ അടിയാകും :മുന്നറിയിപ്പ് നൽകി മുൻ പാക് സ്പിന്നർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ സമൂലമായ ചില മാറ്റങ്ങൾക്ക്‌ തുടക്കം കുറിച്ചാണ് ഹെഡ് കോച്ച് സ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ്‌ എത്തിയത്. മുൻ ഇന്ത്യൻ താരവും ഒപ്പം നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയുടെ തന്നെ ചെയർമാനുമായ രാഹുൽ ദ്രാവിഡ്‌ കോച്ചായി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്‌. കൂടാതെ ലിമിറ്റഡ് ഓവർ ഫോർമാറ്റിലെ ക്യാപ്റ്റൻ രോഹിത്തിനും ടെസ്റ്റ്‌ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഒപ്പം മികച്ച രീതിയിൽ പ്രവർത്തിക്കാനായി കഴിയുമെന്നാണ് ആരാധകരും ഒപ്പം അദ്ദേഹവും വിശ്വസിക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ടെസ്റ്റ്‌ നായകൻ വിരാട് കോഹ്ലിയുമായി ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്‌ അടിയായി മാറും എന്നാണ് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയയുടെ പ്രവചനം.

രാഹുൽ ദ്രാവിഡും വിരാട് കോഹ്ലിയും തമ്മിൽ നമുക്ക് ഇപ്പോൾ കാണുവാനായി കഴിയുന്ന മികച്ച ബന്ധം അധികനാൾ നിലനിൽക്കില്ല എന്നാണ് മുൻ താരം തുറന്ന് പറയുന്നത്.നിലവിൽ ഇന്ത്യൻ ടീം സൗത്താഫ്രിക്കയിൽ ടെസ്റ്റ്‌ പരമ്പരക്കായി തയ്യാറെടുപ്പിലാണ്. നാളെയാണ് ഒന്നാം ടെസ്റ്റ്‌ ആരംഭിക്കുന്നത്. “കുംബ്ലയുമായി വിരാട് കോഹ്ലിക്ക്‌ സംഭവിച്ച പ്രശ്നങ്ങൾ നമ്മൾ കണ്ടതാണ്. ഇനി സമാനമായ കാര്യങ്ങൾ കോച്ച് ദ്രാവിഡുമായി കൂടി സംഭവിച്ചേക്കാം. അതിനുള്ള എല്ലാവിധ സാഹചര്യവും ഉണ്ട്.രോഹിത് ശർമ്മക്ക്‌ ദ്രാവിഡുമായി അസാധ്യ സൗഹൃദമാണ്‌ ഉള്ളത്. അതിനാൽ തന്നെ ഗാംഗുലിക്ക്‌ എതിരെ അടക്കം സംസാരിച്ച കോഹ്ലിക്ക്‌ കാര്യങ്ങൾ എളുപ്പമാകില്ല “കനേരിയ ചൂണ്ടികാട്ടി

വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോമിനെ കുറിച്ചും കനേരിയ വിമർശനം ഉന്നയിച്ചു. “കോഹ്ലി സെഞ്ച്വറി നേടിയിട്ട് രണ്ട് വർഷം കഴിഞ്ഞു. അദ്ദേഹം ഇനി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണം.സൗരവ് ഗാംഗുലി പോലെയൊരു ഇതിഹാസത്തിനെതിരെ സംസാരിക്കുന്നത് ഒരിക്കലും കോഹ്ലിക്ക്‌ ഗുണം ചെയ്യില്ല. കോഹ്ലി ക്യാപ്റ്റൻസി വിവാദങ്ങളിൽ ശ്രദ്ധിക്കാതെ ബാറ്റിങ് അടക്കം മെച്ചപെടുത്താൻ നോക്കണം “മുൻ പാകിസ്ഥാൻ താരം നിരീക്ഷണം ശക്തമാക്കി