റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തിരിച്ചടി. 2 താരങ്ങള്‍ക്ക് പരിക്ക്.

rcb

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു തിരിച്ചടി. കഴിഞ്ഞ സീസണിലെ ടീമിലെ പ്രധാന താരങ്ങളായ ജോഷ് ഹേസല്‍വുഡിനും രജത് പഠിതാറിനും പരിക്കേറ്റിരിക്കുകയാണ്. ഇരുവരും പരിക്കില്‍ നിന്നും ഭേദമാകുന്നതിനാല്‍ ഇരുവരുടേയും സാന്നിധ്യം ആദ്യ കുറച്ച് മത്സരങ്ങളില്‍ ഉണ്ടാകില്ലാ

7.75 കോടി രൂപക്ക് ടീമിലെത്തിയ ഹേസല്‍വുഡിനു സീസണ്‍ മുഴുവന്‍ നഷ്ടമാകുമോ എന്ന കാര്യവും സംശയത്തിലാണ്. ഇക്കഴിഞ്ഞ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനം താരത്തിനു നഷ്ടമായിരുന്നു.

Rajat patidar vs lsg century

അതേ സമയം രജത് പഠിതാര്‍ നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ റീഹാബിലാണ്. മൂന്ന് ആഴ്ച്ചയോളം വിശ്രമമാണ് താരത്തിനു നിര്‍ദ്ദേശിച്ചിരിക്കുന്നത്. MRI സ്കാനിനു ശേഷമായിരിക്കും താരത്തിന്‍റെ ഐപിഎല്‍ പങ്കാളിത്തം തീരുമാനിക്കുക.

മുംബൈ ഇന്ത്യന്‍സിനെതിരെ ഏപ്രില്‍ 2 നാണ് ബാംഗ്ലൂരിന്‍റെ അടുത്ത മത്സരം.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
Scroll to Top