അത്യന്തം ആവേശകരമായിട്ടാണ് വനിതാ ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ എല്ലാം തന്നെ ഇപ്പോൾ പുരോഗമിക്കുന്നത്. ഇംഗ്ലണ്ടിൽ നടക്കുന്ന ടൂർണമെന്റിൽ ടീമുകൾ എല്ലാം വാശിയോടെ തന്നെ പോരാടുമ്പോൾ ആരാകും ഇത്തവണ ഏകദിന ലോകകപ്പ് കിരീടം നേടുകയെന്ന ചോദ്യത്തിനുള്ള ഉത്തരം ഏറെക്കുറെ പ്രവാചനാതീതമാണ്. എന്നാൽ വളരെ മനോഹരമായ ഒട്ടനവധി ഫീൽഡിങ് മികവിനും ഈ ലോകകപ്പ് ഇതിനകം തന്നെ സാക്ഷിയായി കഴിഞ്ഞു. ഇന്ന് നടന്ന വെസ്റ്റ് ഇൻഡീസ് : ഇംഗ്ലണ്ട് മത്സരത്തിലെ ഒരു സൂപ്പർ ക്യാച്ചാണ് അത്തരത്തിൽ ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ ഏറ്റെടുക്കുന്നത്. ഒരുവേള വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാച്ചായി ഇത് വിശേഷണം സ്വന്തമാക്കി കഴിഞ്ഞു.
ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ് നടക്കവേ എല്ലാവരിലും ഞെട്ടൽ സൃഷ്ടിക്കുന്ന ക്യാച്ചിംഗ് മികവുമായി എത്തിയത് വെസ്റ്റ് ഇൻഡീസ് താരമായ ഡിയാന്ദ്ര ഡോട്ടിൻ ആണ്. ഒറ്റകയ്യിൽ പറന്നുപിടിച്ച ഈ ഒരു ക്യാച്ച് ഒരുവേള വിശ്വസിക്കാൻ രണ്ട് ടീമിലെയും താരങ്ങൾക്ക് പോലും കഴിഞ്ഞില്ല.ഇംഗ്ലണ്ട് ഓപ്പണർ വിൻഫീൽഡ് ഹിൽ കളിച്ച മനോഹർ ഷോട്ടിൽ ബാക്ക് വാർഡ് പോയിന്റിൽ നിന്ന താരം ഇടത്തെ സൈഡിലേക്ക് ചാടിയാണ് ക്യാച്ച് സ്വന്തമാക്കിയത്. എയറിൽ നിന്നുള്ള ഈ ഒരു ഫുൾ ഡൈവ് ക്യാച്ചിൽ ഇംഗ്ലണ്ടിന് അവരുടെ രണ്ടാം വിക്കറ്റും നഷ്ടമായി.
അതേസമയം ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമും ഏകദിന ലോകകപ്പിൽ മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. ആദ്യത്തെ മത്സരത്തിൽ പാകിസ്ഥാൻ എതിരെ ജയിച്ച മിതാലി രാജും സംഘവും വരുന്ന മത്സരത്തിനായുള്ള പരിശീലനത്തിലാണ്. ഓപ്പണർ സ്മൃതി മന്ദാന, സ്നേഹ അടക്കം മികച്ച ഫോമിലുള്ളപ്പോൾ ക്യാപ്റ്റൻ മിതാലിക്ക് തന്റെ ബാറ്റിങ് മികവിലേക്ക് എത്തേണ്ടിയിരിക്കുന്നു. പാക്കിസ്ഥാന് എതിരായ മിതാലിയുടെ ഇന്നിങ്സ് വൻ വിമർശനം കേട്ടിരുന്നു.