കോഹ്ലിയ്ക്കും രോഹിതിനും ഷാമിയുടെ ബോളുകൾ നേരിടാൻ വെറുപ്പാണ്!! കാരണം വ്യക്തമാക്കി ഇന്ത്യൻ താരം!!

സ്പിന്നിനെ അനുകൂലിക്കുന്ന വിക്കറ്റായിരുന്നു ഇന്ത്യയുടെ ആദ്യ ടെസ്റ്റിൽ ഉണ്ടായിരുന്നത്. അവിടെയും തന്റെ ബോളിംഗ് മികവുകൊണ്ട് തിളങ്ങിനിൽക്കാൻ സാധിച്ച ബോളറാണ് മുഹമ്മദ് ഷാമി. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡേവിഡ് വാർണറുടെ കുറ്റിപിഴുതായിരുന്നു മുഹമ്മദ് ഷാമി ആരംഭിച്ചത്. മൈതാനത്ത് മാത്രമല്ല, നെറ്റ്സിലും നേരിടാൻ വളരെ പ്രയാസമുള്ള ബോളർ മുഹമ്മദ് ഷാമിയാണ് എന്നാണ് ഇന്ത്യൻ തരം ദിനേശ് കാർത്തിക്ക് പറയുന്നത്. ഇതിന്റെ പേരിൽ പലരും ഷാമിയെ പീഡിപ്പിക്കുന്ന ഷാമി എന്നാണ് വിളിക്കുന്നത് എന്നും കാർത്തിക്ക് പറയുന്നു.

തനിക്ക് മാത്രമല്ല ഇന്ത്യൻ ടീമിലെ മറ്റു ബാറ്റർമാർക്കും നെറ്റ്സിൽ ഷാമിയെ നേരിടുന്നതിൽ താല്പര്യമില്ല എന്നാണ് കാർത്തിക് പറഞ്ഞത്. “ഷാമിയെ ഞാൻ വിശേഷിപ്പിക്കുന്നത് ടോർച്ചർ ഷാമി എന്നാണ്. എന്തെന്നാൽ എന്റെ മുഴുവൻ കരിയർ എടുത്തു പരിശോധിച്ചാൽ, ഞാൻ നെറ്റ്സിൽ നേരിട്ടിട്ടുള്ള ഏറ്റവും ബുദ്ധിമുട്ടുള്ള ബോളർ മുഹമ്മദ് ഷാമിയാണ്. മത്സരങ്ങളിലും എന്റെ വിക്കറ്റ് ഷാമി പലതവണ നേടിയിട്ടുണ്ട്. നെറ്റ്സിൽ ഷാമിക്കെതിരെ കളിക്കാൻ പ്രയാസമാണ്. എനിക്ക് മാത്രമാണ് ഈ ബുദ്ധിമുട്ട് എന്നാണ് ഞാൻ ആദ്യം കരുതിയത്. ശേഷം ഞാൻ കോഹ്ലിയോടും രോഹിത്തിനോടും ഇക്കാര്യം സംസാരിക്കുകയുണ്ടായി. അവർ പറഞ്ഞത് ഷാമിക്കെതിരെ കളിക്കാൻ അവർക്കും വെറുപ്പാണെന്നാണ്.”- കാർത്തിക്ക് പറയുന്നു.

Shami 1665647432999 1665647433263 1665647433263 1

“നെറ്റ്സിൽ എല്ലാത്തരം രീതിയിലും ഷാമി ബോൾ ചെയ്യാറുണ്ട്.അയാളെ സ്പെഷ്യൽ ആക്കുന്നത് അയാളുടെ സീം പൊസിഷനും, സ്വാഭാവിക ലെങ്തുമാണ്. ഷാമിയുടെ പന്തി ൽ കീപ്പറിന് ക്യാച്ച് നൽകിയോ, സ്ലിപ്പിന് ക്യാച്ച് നൽകിയോ ആണ് ബാറ്റർമാർ കൂടാരം കയറുന്നത്. അതിനു കാരണം ഷാമിയുടെ ഈ ലെങ്ത്തും പൊസിഷനുമാണ്.”- കാർത്തിക്ക് പറയുകയുണ്ടായി.

ഈ ലെങ്ത്തിൽ പലതവണ ബോളർമാരെ ബീറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിലും, ചിലപ്പോൾ മാത്രമാണ് ഷാമിക്ക് വിക്കറ്റുകൾ ലഭിച്ചിട്ടുള്ളത് എന്ന് കാർത്തിക്ക് പറയുന്നു. ആ രീതിയിൽ സംസാരിക്കുമ്പോൾ ഷാമി ഒരു നിർഭാഗ്യവാനായ ബോളറാണ് എന്നാണ് കാർത്തിക്കിന്റെ അഭിപ്രായം.

Previous articleമന്ദാനയെ സ്വന്തമാക്കി ബാംഗ്ലുര്‍. ഇന്ത്യന്‍ ക്യാപ്റ്റനെ മുംബൈ ടീമിലെത്തിച്ചു.
Next article“എനിക്കിങ്ങനയെ ബാറ്റുചെയ്യാനറിയൂ!! ഇനിയും ഇങ്ങനെയേ ചെയ്യൂ “- ആക്രമണ മനോഭാവത്തേപ്പറ്റി ഷാമി