“എനിക്കിങ്ങനയെ ബാറ്റുചെയ്യാനറിയൂ!! ഇനിയും ഇങ്ങനെയേ ചെയ്യൂ “- ആക്രമണ മനോഭാവത്തേപ്പറ്റി ഷാമി

shami brutal

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം തന്നെയായിരുന്നു മുഹമ്മദ് ഷാമി കാഴ്ചവച്ചത്. ഇന്ത്യക്കായി മത്സരത്തിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ഷാമി ബാറ്റിംഗിലും മികച്ചു നിന്നു. സ്പിന്നിനെ വളരെയധികം അനുകൂലിച്ച നാഗ്പൂർ പിച്ചിൽ 47 പന്തുകളിൽ നിന്നും 37 റൺസായിരുന്നു ഷാമി നേടിയത്. ഇന്നിങ്സിൽ 2 ബൗണ്ടറികളും മൂന്നു സിക്സറുകളും ഷാമി നേടി. ഈ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് മത്സരത്തിൽ വ്യക്തമായ ലീഡ് നൽകിയത്. മത്സരത്തിൽ ആക്രമണം മനോഭാവത്തോടെ തന്നെയാണ് ഷാമി കളിച്ചത്. ഇതിനെപ്പറ്റി ഷാമി പിന്നീട് സംസാരിക്കുകയുണ്ടായി.

മത്സരശേഷം നടന്ന അഭിമുഖത്തിൽ അക്ഷർ പട്ടേൽ മുഹമ്മദ് ഷാമിയോട് ചോദിച്ചത് ഇങ്ങനെയായിരുന്നു.- “ഞാൻ താങ്കളോട് പതിയെ കളിക്കാനാണ് പറഞ്ഞത്. പക്ഷേ താങ്കൾ നിരന്തരം സിക്സറുകൾക്ക് ശ്രമിക്കുകയാണ് ഉണ്ടായത്. എന്തുകൊണ്ടാണിത്?”. അക്ഷറിന്റെ ഈ ചോദ്യത്തിന് ഷാമി നൽകിയ ഉത്തരം രസകരമായിരുന്നു. “എന്റെ ഈഗോ എന്നെ വേദനിപ്പിച്ചു” എന്നായിരുന്നു ഷാമി മറുപടി നൽകിയത്.

ezgif 3 d244b3eb22

“ഞാൻ കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കാനും ബോളർമാർക്ക് വിക്കറ്റ് നൽകാതിരിക്കാനും തന്നെയായിരുന്നു ശ്രമിച്ചത്. ഒപ്പം എന്റേതായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും. ഇത്തരം ഷോട്ടുകൾ എങ്ങനെയാണ് കളിക്കുന്നത് എന്ന് ഞാൻ നിങ്ങളെ കണ്ടാണ് പഠിച്ചത്. നിങ്ങളുടെ ഒപ്പം സാധിക്കുന്ന സമയത്തോളം ക്രീസിൽ തുടരുക എന്നതുതന്നെയായിരുന്നു എന്റെ മനോഭാവം. ഇത്തരത്തിലാണ് എനിക്ക് കളിച്ച് ശീലം. ഭാവിയിലും ഞാൻ ഈ തരത്തിലാവും ബാറ്റ് ചെയ്യുക.”- ഷാമി കൂട്ടിച്ചേർക്കുന്നു.

Read Also -  ബാറ്റർമാർ മനോഭാവം കാട്ടിയില്ല, പരാജയത്തിന് കാരണം അവരാണ് - വിമർശനവുമായി സംഗക്കാര..

മത്സരത്തിന്റെ ഗതിയിൽ തന്നെ വലിയ മാറ്റമുണ്ടാക്കിയതായിരുന്നു മുഹമ്മദ് ഷാമിയുടെ ഇന്നിങ്സ്. ഇന്ത്യൻ മുൻനിര പോലും അടിയറവ് പറഞ്ഞ സ്പിന്നർ മർഫിയുടെ പന്തിൽ ഷാമി അടിച്ചു തകർക്കുന്നതാണ് മത്സരത്തിൽ കണ്ടത്. ഇന്ത്യയുടെ മത്സരത്തിലെ ലീഡ് 200 കടക്കാൻ കാരണം ഷാമിയുടെ ഈ വെടിക്കെട്ട് ആയിരുന്നു.

Scroll to Top